ന്യൂഡല്‍ഹി : ബാങ്കുകളില്‍ നിക്ഷേപത്തിന്റെയും വായ്പയുടെയും വളര്‍ച്ചയില്‍ അനുപാതികമല്ലാത്ത അന്തരം ഉണ്ടായെന്ന് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. നിക്ഷേപങ്ങള്‍ കാര്യമായി കുറയുകയും വായ്പ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ബാങ്കുകള്‍ നേരിടുന്നത്. കുറഞ്ഞ പലിശ മൂലം ബാങ്ക് നിക്‌ഷേപം അനാകര്‍ഷകമായി . അതേസമയം ഓഹരിയിലും സ്വര്‍ണത്തിലും നിക്ഷേപിക്കാനുള്ള താല്പര്യം വര്‍ധിച്ചു വരികയും ചെയ്തു. ഇതാണ് ബാങ്ക് നിക്ഷേപത്തില്‍ മുഖ്യമായും കുറവ് വരാന്‍ ഇടയാക്കിയത്. വായ്പകള്‍ക്ക് ഇടപാടുകാരില്‍ നിന്ന് വന്‍പലിശ ഈടാക്കുന്ന ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് അനുപാതികമായ പങ്ക് നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് നിക്ഷേപകര്‍ തിരിച്ചറിഞ്ഞു . ഈ സാഹചര്യത്തിലാണ് റിസ്‌ക് ഉണ്ടെങ്കില്‍ക്കൂടി ഓഹരി വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ ചുവടുമാറുന്നത്.
വായ്പ വളര്‍ച്ച 16 ശതമാനമായി വര്‍ധിച്ചുവെങ്കിലും നിക്ഷേപ വളര്‍ച്ച 12 ശതമാനത്തില്‍ താഴെയാണ് എന്നാണ് റിസര്‍വ്ബാങ്ക് അടുത്തിടെ പുറത്തിറക്കിയ ഒരു കണക്കില്‍ പറയുന്നത്. ഒരാള്‍ നൂറു രൂപ നിക്ഷേപിക്കുമ്പോള്‍ 77.5 രൂപ മാത്രമാണ് ബാങ്കുകള്‍ക്ക് അതില്‍ നിന്ന് വായ്പ നല്‍കാനാവുക. നിക്ഷേപത്തില്‍ 4.5 രൂപ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനമായും 18 രൂപ സര്‍ക്കാരിന്റെ കടപ്പത്രങ്ങളിലേക്കും നീക്കി വയ്‌ക്കേണ്ടി വരും.
പ്രതിസന്ധി തിരിച്ചറിഞ്ഞ് നിക്ഷേപ പലിശ വര്‍ധിപ്പിക്കാനും നിക്ഷേപ സമാഹരണ യജ്ഞകള്‍ നടത്താനും മുന്നിട്ടിറങ്ങുകയാണ് ബാങ്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: