തൃശൂര്‍: കോലാഴിയില്‍ സില്‍വര്‍ വാറ്റുചാരായവും വാറ്റു പകരണങ്ങളുമായി ഒരാള്‍ പിടിയില്‍. വാടക വീട് എടുത്ത് ചാരായം വാറ്റി വില്പ്പ നടത്തിയിരുന്ന തൃക്കൂര് സ്വദേശി ഷിജോണിനെയാണ് പിടികൂടിയത്. മൂന്നര ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഷിജോണ്‍ വിയൂര്‍ പോലിസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അഞ്ച് വര്‍ഷക്കാലമായി ഇയാള്‍ പാടുക്കാട് ഭാഗത്ത് വാടകയ്ക്ക് വിടെടുത്ത് താമസിച്ച് വരുന്നു.
ഓണ വിപണി ലക്ഷ്യമിട്ട് വന്‍ തോതില്‍ ചാരായം വാറ്റാന്‍ പ്രതി പ്ലാന്‍ ചെയ്തിരുന്നു. ഇത് രഹസ്യമായി അറിഞ്ഞ കോലഴി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.വി നിധിനും സംഘവും തന്ത്രപരമായി ഇയാളെ വലയിലാക്കുകയായിരുന്നു. ഷിജോണ്‍ വാറ്റുന്ന ചാരായത്തിന് മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റായിരുന്നു എന്നാണ് എക്സൈസ് പറയുന്നത്. പനം കല്ക്കണ്ടമാണ് ശര്‍ക്കരക്ക് പകരം ഉപയോഗിച്ചിരുന്നത്. കല്‍ക്കണ്ടം ഉപയോഗിച്ച് വാറ്റുന്നതിനാല്‍ സില്‍വര്‍ ചാരായമെന്നാണ് ഇത് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: