പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൈക്കാട്ടുശേരി പഞ്ചായത്ത് സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒരു താലൂക്ക് ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളുള്ള കരപ്പുറത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായിരുന്നു. പ്ര സവാശുപത്രി എന്ന നിലയില്‍ സാധാരണക്കാര്‍ ഇവിടെയായിരുന്നു ചികിത്സ തേടിയിരുന്നത്.
രാജഭരണ കാലത്ത് നിര്‍മ്മിച്ച കെട്ടിടങ്ങള്‍, കൃത്യമായി അറ്റകുറ്റപ്പണികള്‍ ചെയ്യാതിരുന്നത് കൊണ്ട് ദുര്‍ബലമായി. ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകളോ ഇല്ല. ചില സമയങ്ങളില്‍ ആവശ്യത്തിന് മരുന്നും ലഭ്യമാകുന്നില്ല. നിരവധി തവണയാണ് ഈ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി ബിജെപി സമരങ്ങള്‍ നടത്തി.
എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആശുപത്രി വികസനത്തിനായി നാഷണല്‍ ഹെല്‍ത്ത് മിഷന് അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ആശുപത്രിയുടെ ഭൂമി സംബന്ധിച്ച് ഉടമസ്ഥാവകാശം തര്‍ക്കം വന്നതോടെ തുക ലാപ്സായി. നാലു കിലോമീറ്റര്‍ പരിധിയില്‍ ദേശിയ പാതയില്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയുള്ളത് കൊണ്ട്, തൈക്കാട്ടുശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ബോധപൂര്‍വ്വം അവഗണിക്കുകയാണെന്ന ആരോപണവും ഉണ്ട്.
പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശേരി എന്നീ പഞ്ചായത്തുകളിലുള്ളവര്‍ക്ക് കിടത്തി ചികിത്സ ലഭ്യമായിരുന്ന ആശുപത്രിയില്‍, എല്ലാ സൗകര്യങ്ങളും ഒരുക്കണെമെന്നാണ് ബിജെപിയുടെ ആവശ്യം. ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പാണാവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രാജേഷ് ആമുഖ പ്രസംഗം നടത്തി. തൈക്കാട്ടുശേരി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീജിത്ത് പവേലി അദ്ധ്യക്ഷത വഹിച്ചു. വിനോദ് പൂകൈതസനീഷ് മറ്റത്തില്‍, സന്ദീപ് എ.ടി, അനീഷ് എ.സി. രാജേഷ് എ.ആര് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: