ആലുവ : പോലീസിന്റെ സമയോചിത ഇടപെടല്‍മൂലം യുവാവിന് പുതുജീവൻ. ആത്മഹത്യയ്‌ക്ക് തയ്യാറെടുത്ത് നിൽക്കുന്ന മുളവുകാട് സ്വദേശിയായ ഇരുപത്തിയഞ്ചുകാരെനെയാണ് പോലീസിന്റെ ധ്രുതഗതിയിലുള്ള ഇടപെടലിലുടെ ജീവിതത്തിലേക്ക് തിരിച്ചു നടത്താൻ കഴിഞ്ഞത്.
സമൂഹമാധ്യമത്തിലാണ് താൻ ആത്മഹത്യ ചെയ്യുവാൻ പോകുന്നുവെന്ന് പോസ്റ്റിട്ടത്. ഇത് റേഞ്ച് ഡി ഐ ജി ഓഫീസിലെ ക്ലാർക്കായ ഗൗരിലക്ഷ്മിയുടെ ഭർത്താവായ അഭിഷേകിന് ലഭിച്ചു. പോസ്റ്റ് ഡിഐജി യുടെ സൈബര്‍ പെട്രോളിങ് വിംഗിന് കൈമാറി.
സംഭവം ഡിഐജി പുട്ട വിമലാദിത്യയെ അറിയിച്ചു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയോട് ഉടൻ ഇടപെടൽ നടത്താൻ ആവശ്യപ്പെട്ടു.
മേധാവി ആലുവ സൈബര്‍ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ വിവരങ്ങൾ എത്രയും പെട്ടെന്ന് ശേഖരിക്കാൻ നിർദ്ദേശം നൽകി . ഓരോ നിമിഷവും വിലപ്പെട്ടതായതു കൊണ്ട് സൈബർ പോലീസ് സ്റ്റേഷനിലെ മുഴുവൻ അംഗങ്ങളും ടീമായി തിരിഞ്ഞ് സമൂഹമാധ്യമങ്ങളിൽ വിവരങ്ങൾ തിരിഞ്ഞു.
സമൂഹമാധ്യമത്തിന്റെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെട്ടു. ഒടുവിൽ പോസ്റ്റ് ഇട്ടയാൾ മുളവുകാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പെട്ടെന്ന് തന്നെ വിവരം സിറ്റി പോലീസിനെ അറിയിച്ചു. മുളവുകാട് പോലീസ് യുവാവിന്റെ വീട്ടിൽ പാഞ്ഞെത്തി. ആത്മഹത്യയുടെ വക്കില്‍ വില്‍കുന്ന യുവാവിനെയാണ് കാണാന്‍ സാധിച്ചത്.
കൃതവും ചടുലവും ആയ നീക്കത്തിന്റെ ഭാഗമായി രക്ഷിക്കുകയായിരുന്നു. കൃത്യമായ ജോലിയില്ലാത്താണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണമെന്ന് ഇരുപത്തിയഞ്ചുകാരൻ പോലീസിനോട് പറഞ്ഞു.
അന്വേഷണം നടത്തിയതില്‍ തുടര്‍ന്നു പോലീസ് യുവാവിന് കൗൺസിലിംഗ് നൽകി. ആവശ്യമുള്ള സഹായങ്ങള്‍ നാല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: