Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപി കാണ്‍പൂരിലെ സര്‍ക്കാര്‍ കോളെജില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിച്ചെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ മജിസ്ട്രേറ്റ്

യുപിയിലെ കണ്‍പൂരില്‍ ഒരു സര്‍ക്കാര്‍ കോളെജില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്ന് പെണ്‍കുട്ടികള്‍ ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിച്ച് എത്തി. ഇത് കോളെജ് അധികൃതരെ ഞെട്ടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 10:37 pm IST
inIndia

ലഖ്നൗ:  യുപിയിലെ കണ്‍പൂരില്‍ ഒരു സര്‍ക്കാര്‍ കോളെജില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്ന് പെണ്‍കുട്ടികള്‍ ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിച്ച് എത്തി. ഇത് കോളെജ് അധികൃതരെ ഞെട്ടിച്ചു. കാണ്‍പൂര്‍ ബില്‍ഹോര്‍ പ്രദേശത്തെ ഇന്‍റര്‍ കോളെജിലാണ് സംഭവം. കോളെജിലെ സ്ഥിരം പ്രഖ്യാപിത യൂണിഫോം വിട്ട് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളുടെ രീതി കോളെജ് അധികൃതരെ ആശയക്കുഴപ്പത്തിലാക്കി.

ഇതോടെയാണ് ഈ സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് രാകേഷ് സിങ്ങ് അന്വേഷണത്തിന് ഉത്തരവിട്ടത്. സബ് ജില്ലാ മജിസ്ട്രേറ്റ് രശ്മി ലാംബയോടാണ് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്ത് 17ന് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഒന്ന്, ഈ പെണ്‍കുട്ടികള്‍ നേരത്തെ കോളെജില്‍ ചേര്‍ന്നവരാണോ? രണ്ട്, ഇനി നേരത്തെ ചേര്‍ന്നവരാണെങ്കില്‍, ഹിജാബ് ധരിച്ചെത്തിയ കുട്ടികള്‍ക്ക് കോളെജില്‍ നിലനില്‍ക്കുന്ന വേഷവിധാനം സംബന്ധിച്ച കാര്യങ്ങള്‍ അറിയുമായിരുന്നോ? മൂന്ന്, കോളെജിലെ വേഷവിധാന നയങ്ങള്‍ ലംഘിച്ച് ഹിജാബ് ധരിച്ചുവരാന്‍ പുറത്തുനിന്നുള്ള ഏതെങ്കിലും ശക്തികള്‍ സ്വാധീനിച്ചോ?- ഇക്കാര്യങ്ങളാണ് സബ് ജില്ലാ മജിസ്ട്രേറ്റ് രശ്മി ലാംബ അന്വേഷിക്കുക.

ആഗസ്ത് മൂന്നിനാണ് കോളെജിലെ ഡ്രസ് കോഡ് ലംഘിച്ച് മൂന്ന് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളെജില്‍ എത്തിയത്. ജ്യോതി എന്ന അധ്യാപികയാണ് ആദ്യം ഇക്കാര്യം ശ്രദ്ധിച്ചത്. അതേ തുടര്‍ന്ന് അവര്‍ പെണ്‍കുട്ടികളെ ഡ്രസ് കോഡിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇത് വകവെയ്‌ക്കാതെ പെണ്‍കുട്ടികള്‍ തുടര്‍ന്നു ഹിജാബ് ധരിച്ച് എത്തുകയായിരുന്നു. കോളെജില്‍ നിന്നും പുറത്താക്കിയാലും ഹിജാബ് ധരിച്ചേ വരൂ എന്ന് പെണ്‍കുട്ടികള്‍ കടുംപിടുത്തത്തിലായിരുന്നു.

പിന്നീട് ഈ പ്രശ്നം പ്രിന്‍സിപ്പല്‍ സുര്‍ജിത് സിങ്ങ് യാദവിന്റെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ഞങ്ങള്‍ ഹിജാബ് ധരിച്ചേ വരൂ എന്ന് പെണ്‍കുട്ടികള്‍ വാശിപിടിക്കുകയായിരുന്നു. ഇതോടെ കോളെജ് പാലിച്ചുപോരുന്ന ഡ്രസ് കോഡ് ലംഘിക്കുന്നവര്‍ക്ക് കോളെജിനകത്ത് പ്രവേശനമില്ലെന്ന് പ്രിന്‍സിപ്പില്‍ വിലക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളുമായി പ്രശ്നം സംസാരിച്ചു. പെണ്‍കുട്ടികള്‍ കോളെജിലെ ഡ്രസ് നിയമം ലംഘിക്കുകയാണെന്ന പ്രിന്‍സിപ്പലിന്റെ വാദം മാതാപിതാക്കള്‍ അംഗീകരിച്ചു. ഇനി മുതല്‍ പെണ്‍കുട്ടികള്‍ കോളെജിലെ യൂണിഫോം ധരിച്ച് മാത്രമേ വരൂ എന്ന് മാതാപിതാക്കളും പ്രിന്‍സിപ്പലുമായുള്ള ചര്‍ച്ചയില്‍ സമ്മതിച്ചു.

സബ് ജില്ലാ മജിസ്ട്രേറ്റിന്റെ അന്വേഷണറിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്. കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം പോലെയൊന്നിന് യുപിയില്‍ തിരികൊളുത്താനുള്ള മതമൗലികവാദികളുടെ ശ്രമമാണ് എന്നാണ് അഭ്യൂഹം. ഈ വിവാദം കര്‍ണ്ണാടകത്തില്‍ മതപരമായ ചേരിതിരിവ് സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു. അത് മുസ്ലിം വോട്ടുകള്‍ ചോരാതെ കോണ്‍ഗ്രസ് പെട്ടിയില്‍ വീഴാന്‍ സഹായിച്ചിരുന്നു. വാസ്തവത്തില്‍ ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങള്‍ ഇത്രത്തോളം ചേരിതിരിവില്ലാത്തവരായിരുന്നു. അവരില്‍ നല്ലൊരു പങ്ക് ബിജെപി വോട്ടര്‍മാരുമാണ്. ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടാനായി രഹസ്യമായി കടുത്ത വര്‍ഗ്ഗീയ പ്രചാരണം നടന്നിരുന്നു.

Tags: District Magistrate Rakesh Singhreligious fundamentalistbjpcongressupMuslimsUttarpradeshcommunal polarizationKanpur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.