ഇടുക്കി: തൊടുപുഴ നഗരസഭാ ഭരണം മുസ്ലീം ലീഗിന്റെ പിന്തുണയോടെ നിലനിര്‍ത്തി എല്‍ഡിഎഫ്. യുഡിഎഫിലെ ഭിന്നതകളെ തുടര്‍ന്നാണ് ലീഗ് എല്‍ഡിഎഫിന് വോട്ട് ചെയ്തത്. ഇതോടെ സബീന ബിഞ്ചു നഗരസഭ അധ്യക്ഷയായി.
ചെയര്മാന് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസും ലീഗും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്.
അഴിമതി ആരോപണം നേരിട്ടതിനെ തുടര്‍ന്ന് സനീഷ് ജോര്‍ജ് രാജി വെച്ചതോടെ തുടങ്ങിയതാണ് നഗരസഭയിലെ അനിശ്ചിതാവസ്ഥ. ചെയര്മാന് സ്ഥാനാര്‍ഥി ആരാവണം എന്നതില്‍ അവസാന നിമിഷം വരെ യുഡിഎഫില്‍ അവ്യക്തതയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസും ലീഗും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.
മുസ്ലിം ലീഗിന് ചെയര്മാന് സ്ഥാനം നല്‍കാം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. ആദ്യ റൗണ്ടില്‍ ലീഗ് സ്ഥാനാര്‍ത്ഥി പിന്നിലായതോടെ പരസ്യമായി വെല്ലുവിളിയും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
യുഡിഎഫിന് 12 പ്രതിനിധികള്‍ ഉളളതില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ആറ് വീതം അംഗങ്ങളാണുളളത്. ഇതില്‍ അഞ്ച് ലീഗ് പ്രതിനിധികളും സിപിഎമ്മിന് വോട്ട് ചെയ്തു. ഇതോടെയാണ് ഇടത് സ്ഥാനാര്‍ഥി 14 വോട്ടുകള്‍ക്ക് വിജയിച്ചത്. കോണ്‍ഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നാണ് ലീഗിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: