Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലക്ഷ്യം അഴിമതി രഹിത വഖഫ് ബോര്‍ഡ്

Janmabhumi Online by Janmabhumi Online
Aug 12, 2024, 04:53 am IST
in Article
ഭൂമിയുടെ രേഖകളുമായി തിരുച്ചെന്തൂര്‍ ഗ്രാമവാസികള്‍

ഭൂമിയുടെ രേഖകളുമായി തിരുച്ചെന്തൂര്‍ ഗ്രാമവാസികള്‍

FacebookTwitterWhatsAppTelegramLinkedinEmail

എ.പി.അബ്ദുള്ളക്കുട്ടി
ബിജെപി ദേശീയ ഉപാധ്യക്ഷന്‍

വഖഫ് ബോര്‍ഡ് ഭേദഗതി നിയമം ജെപിസിക്ക് വിട്ടിരിക്കുകയാണല്ലൊ, വളരെ നല്ലത്. സര്‍വകക്ഷി നേതാക്കളുടെ എംപിമാര്‍ ഈ വിഷയം മുടിനാരിഴ കീറി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കരുതാം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് വേണ്ടി മന്ത്രി കിരണ്‍ റിജിജു കൊണ്ടുവന്ന ബില്ല് എത്രയും വേഗം നിയമമായിത്തീരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഒരു വിശ്വാസി അവരുടെ സ്വത്ത് ദൈവത്തിന് സമര്‍പ്പിക്കുന്നതാണ് വഖഫ് ഭൂമി. കുറച്ചുകൂടി ദീനിയായ ഭാഷയില്‍ പറഞ്ഞാല്‍ വഖഫ് അലല്‍ ഔവൂല. ഇതാണ് 1954 നിയമത്തിന്റെ ആത്മാവ്. പക്ഷേ കോണ്‍ഗ്രസിന്റെ മുസ്ലിം പ്രീണന രാഷ്‌ട്രീയം അപസ്മാരമായി മാറിയ കാലത്ത് 1995 ലെ വഖഫ് നിയമ ഭേദഗതിയിലൂടെ വഖഫ് ബൈ യൂസര്‍ ആയി മാറ്റി. അതോടുകൂടിയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. വര്‍ഷത്തില്‍ ഒരു ദിവസം ഈദ് ഗാഹ് നമസ്‌കാരങ്ങള്‍ നടക്കുന്ന പൊതുമൈതാനങ്ങള്‍ പോലും വഖഫ് ഭൂമിയായ മാറിയ സംഭവങ്ങളുമുണ്ട്. 20 കൊല്ലം കൊണ്ട് വഖഫ്ഭൂമി ഇരട്ടിയായി വര്‍ദ്ധിച്ചു. ഇന്ന് 9.4 ലക്ഷം ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റെ അധീനതയിലുണ്ട്.

സാക്ഷാല്‍ പടച്ചതമ്പുരാന്‍ പോലും പൊറുക്കാത്ത അനീതിയാണ് വഖഫ് ബോര്‍ഡിലെ ലാന്‍ഡ് മാഫിയ നേതാക്കന്മാര്‍ ചെയ്തിട്ടുള്ളത്. പ്രതിരോധ വകുപ്പിനേക്കാള്‍, റെയില്‍ വകുപ്പിനേക്കാള്‍ വലിയ ഭൂഉടമയാണ് ഇന്ന് വഖഫ് ബോര്‍ഡ്. ഏകദേശം 1.2 ലക്ഷം കോടി രൂപ മൂല്യമുള്ള ഭൂമിയുടെ അവകാശിയായി വഖഫ് ബോര്‍ഡ് മാറിയത് ചെറിയ കാലയളവിലാണ്.

ഒരു ഉദാഹരണം പറയാം. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍ ദേശത്തെ ഒരു കൃഷിക്കാരന്‍ അദ്ദേഹത്തിന്റെ ഒരേക്കര്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ അത് വഖഫ് ഭൂമിയാണെന്ന് അന്വേഷണത്തില്‍ അറിഞ്ഞു. സബ് രജിസ്ട്രാര്‍ പങ്കുവച്ച വിവരം ഞെട്ടിപ്പിക്കുന്നതാണ്. തിരുച്ചെന്തൂര്‍ വില്ലേജിലെ മുഴുവന്‍ ഭൂമിയും വഖഫിന് ഡസിഗ്‌നേറ്റ് ചെയ്തിരിക്കുന്നു. ഇതുപോലെ തമിഴ്‌നാട്ടിലെ നിരവധി വില്ലേജുകളില്‍ ഭൂമിയുടെ അവകാശത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതില്‍ 1500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്ര ഭൂമിയും പെടും. ഇസ്ലാം മതം ഉണ്ടാവുന്നതിനു മുമ്പുള്ള ക്ഷേത്രമാണിതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു എന്നതാണ് കൗതുകകരം. ഇതെങ്ങനെ സംഭവിക്കുന്നു?

ഇവിടെയാണ് 1995 ലും 2013 ലും വഖഫ് ബോര്‍ഡിനും അതിന്റെ ട്രിബ്യൂണലിനും കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള അമിതാധികാര ഭേദഗതികള്‍ നാം ചര്‍ച്ച ചെയ്യേണ്ടത്. ഈ വിഷയം യുപിഎ ഭരണകാലത്ത് തന്നെ പാര്‍ലമെന്റ് കമ്മിറ്റികളിലും പാര്‍ലമെന്റ് ഡിബേറ്റിലും നിരവധി തവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വഖഫ് നിയമം പരിഷ്‌കരിക്കണമെന്ന വാദം പല തവണ ഉയര്‍ന്ന് വന്നിട്ടുള്ളതാണ്. പക്ഷേ അതിനുള്ള ധൈര്യം പലര്‍ക്കും ഉണ്ടായില്ല. എന്നാല്‍ ആ ധൈര്യം ഒരാള്‍ക്കുണ്ടായി, നരേന്ദ്രമോദിക്ക്. കശ്മീരിലെ 370-ാംവകുപ്പ് എടുത്ത് കളഞ്ഞതുപോലെ, മുത്തലാക്ക് നിയമം കൊണ്ടുവന്നതുപോലെ, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത് പോലെ വഖഫ് ബോര്‍ഡ് ഭേദഗതി നിയമവും കൊണ്ടുവന്നിരിക്കുന്നു. ഇന്ത്യന്‍ വഖഫ് ബോര്‍ഡ് സംരക്ഷിച്ചത് സാധാരണ മുസ്ലിങ്ങളുടെ താല്പര്യം അല്ല. ഒരു സംഘം പ്രമാണിമാരായ ലാന്‍ഡ് മാഫിയയുടേതാണ്. അവര്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വളഞ്ഞ വഴിയില്‍ ഭൂമി വളച്ചുകെട്ടി. ബോര്‍ഡിന്റെ സഹായത്തോടുകൂടി പ്രമാണിമാര്‍ ഈ ഭൂമി കൈയ്യേറി അധീനപ്പെടുത്തി മറിച്ചു വിറ്റ് കോടികള്‍ സമ്പാദിച്ചു. ഒരു ഉദാഹരണം പറയാം. കേരളത്തിലെ ഇ.ടി. മുഹമ്മദ് ബഷീറിനും, കെ.സി. വേണുഗോപാലിനും സുപരിചിതനായിട്ടുള്ള കര്‍ണാടകത്തിലെ പ്രമുഖ മുസ്ലിം നേതാവ് സി.എം. ഇബ്രാഹിം (മുന്‍കേന്ദ്രമന്ത്രി) ബെംഗളൂരു നഗരത്തിലെ നൂറുകണക്കണക്കിന് വഖഫ് ഭൂമി കയ്യേറി അതിനകത്ത് തന്റെ സ്വകാര്യ കോളേജ് സ്ഥാപിച്ചിരിക്കുന്നു. 2012 മുതല്‍ ഈ വിഷയം കോടതിക്ക് മുന്നിലാണ്. പക്ഷേ നിലവിലെ വഖഫ് ബോര്‍ഡ് ട്രിബൂണലിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അതൊക്കെയാണ് കോണ്‍ഗ്രസ്, വഖഫ് ബോര്‍ഡിന് നല്‍കിയിട്ടുള്ള അമിതാധികാരം. അവിടയാണ് പുതിയ ഭേദഗതി നിയമത്തിന്റെ മര്‍മ്മം കുടികൊള്ളുന്നത്.

മുസ്ലിംലീഗിനെ പോലെ കോണ്‍ഗ്രസും പറയുന്നത്, ഇത് മുസ്ലിങ്ങള്‍ക്കെതിരാണ്, ഭരണഘടനക്കെതിരാണ് എന്നൊക്കെയാണ്. ഇത് പച്ചക്കള്ളമാണ്. പണ്ട് സിഐഎ വന്നപ്പോള്‍ ഇന്ത്യന്‍ മുസ്ലിംങ്ങളെ എല്ലാം പാകിസ്ഥാനിലേക്ക് അയയ്‌ക്കാന്‍ പോകുന്നു എന്ന് പറഞ്ഞതുപോലെ വ്യാജ പ്രചാരണമാണ്.

നരേന്ദ്രമോദിയുടെ കീഴില്‍ അഴിമതി രഹിത ഹജ്ജ് നയം രൂപീകരിച്ചതുപോലെ അഴിമതിരഹിത വഖഫ് ബോര്‍ഡ്, അതാണ് ഈ ഭേദഗതിയുടെ ഉദ്ദേശം. ആ സത്യം ഇന്നല്ലെങ്കില്‍ നാളെ മുസ്ലിം സമുദായം തിരിച്ചറിയും എന്ന കാര്യം ഉറപ്പാണ്.

 

Tags: Waqf BoardAP AbdullahkuttyWaqf Amendment BillOBJECTIVE Corruption free
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ഇല്ലാതെ വഖഫ് ബോർഡ് : സഞ്ജൗലിയിലെ അഞ്ച് നില മസ്ജിദ് മുഴുവൻ പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് കോടതി

India

മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമല്ല, മറ്റ് മതങ്ങൾക്കും വേണ്ടി നിലനിൽക്കുന്ന വഖഫ് ബോർഡ് ; യുഎഇയിലെ വഖഫ് ബോർഡ് മാതൃകയാണെന്ന് ഇമാം മുഹമ്മദ് തൗഹിദി

Kerala

വഖഫ്: മുനമ്പം നിവാസികള്‍ക്ക് കക്ഷിചേരാന്‍ ട്രൈബ്യൂണല്‍ അനുമതി; തുടര്‍വാദം ഇന്ന് ആരംഭിക്കും; വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയെന്ന് മുനമ്പം സമരസമിതി

Kerala

ജോസ് കെ മാണി അഭിനയം അവസാനിപ്പിക്കണം; വഖഫിലെ വഞ്ചനയ്‌ക്ക് മാപ്പ് പറയണം: എൻ. ഹരി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചപ്പോള്‍, തുഷാര്‍ വെള്ളാപ്പള്ളി, പി. കെ. കൃഷ്ണദാസ് എന്നിവര്‍ സമീപം
Kerala

വഖഫ് ബില്‍ പാസാക്കിയത് നന്നായെന്ന് വെള്ളാപ്പള്ളി നടേശന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies