ജമ്മു: കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പിഡിപി നേതാക്കളോട് ജമ്മു കശ്മീരിലെ ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, എൻസി, പിഡിപി എന്നിവയുടെ വ്യാജപ്രചാരണങ്ങളെ പരാജയപ്പെടുത്തണമെന്ന് ബിജെപി ആസ്ഥാനത്ത് നടന്ന ജില്ലാ പ്രഭാരിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവെ ചുഗ് മുതിർന്ന പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിനെ നശിപ്പിക്കുമ്പോൾ ഈ പാർട്ടികൾ അവരുടെ പോക്കറ്റ് നിറയ്ക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഈ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെയും എൻസിയുടെയും പിഡിപിയുടെയും തെറ്റായ പ്രചാരണങ്ങളെ പരാജയപ്പെടുത്താനും ജമ്മു കശ്മീരിലെ ജനങ്ങളെയും സമൂഹത്തെയും വിഭവങ്ങളെയും സംരക്ഷിക്കുന്നതിൽ അവർക്കുള്ള പരാജയത്തെക്കുറിച്ച് പറയണമെന്നും അദ്ദേഹം പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.
വോട്ടെടുപ്പിന്റെ അവസാന ദിവസം വരെ ഈ തെരഞ്ഞെടുപ്പുകളിൽ തീവ്രമായ സമീപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: