പാരീസ്: എത്യോപ്യയുടെ ടോളാ ടമിറാറ്റ് പുരുഷ മാരത്തണില്‍ ഒളിംപിക് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. കെണിയയുടെ ഇതിഹാസ താരം എല്യൂ ഡ് കിപ്ചോഗിനെ മറികടന്നാണ് താരത്തിന്റെ സ്വര്‍ണ നേട്ടം.
രണ്ടാഴ്ച മുമ്പ് പാരീസ് ഒളിംപിക്സില്‍ സബ്റ്റിറ്റിയൂട്ട് താരമായാണ് ടോളാ ടാമിറാറ്റ് എത്തിയത്. പക്ഷെ ഇന്നലെ പുതിയ സമയമായ 2:06:26 സമയം കുറിച്ച് പുതിയ ഒളിംപിക് റിക്കാര്‍ഡ് സ്ഥാപിച്ചു. എത്യോപ്യയ്ക്കായി മത്സരിക്കാനിരുന്ന സിസേയ് ലെമ്മയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ടോളയ്ക്ക് അവസരം ലഭിച്ചത്.
കഴിഞ്ഞ തവണ ടോക്കിയോയില്‍ വെങ്കലം നേടിയ ബെല്‍ജിയം താരം ബാഷിര്‍ അബ്ദി ആണ് ഈ ഇനത്തില്‍ ടോളയ്ക്ക് പിന്നില്‍ വെങ്കലം നേടിയത്. ടോളയെക്കാള് 21 സെക്കന്‍ഡ് മാത്രം പിന്നിലാണ് ബാഷിര്‍ ഫിനിഷ് ചെയ്തത്. കെണിയയുടെ ബെന്സന് കിപ്റുട്ടോയ്ക്കാണ് വെങ്കലം. 2:07:00 ആണ് ബെന്‍സന്റെ സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: