തിരുവനന്തപുരം: പി.ടി. ഉഷ ഹൃദയം കൊണ്ടല്ല കൈകൊണ്ട് മാത്രമാണ് വിനേഷ് ഫൊഗാട്ടിനെ തൊടുന്നതെന്ന പരാമര്‍ശം നടത്തിയ ശാരദക്കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. പി.ടി. ഉഷയുടെ ഹൃദയത്തിന്റെ താക്കോല്‍ ശാരദക്കുട്ടിയുടെ കയ്യിലാണോ എന്നാണ് സമൂഹമാധ്യമം ചോദിക്കുന്നത്.
ശരീരഭാരം 100 ഗ്രാം കൂടിയതിനാല്‍ ഗുസ്തിതാരം വിനേഷ് ഫൊഗാട്ടിനെ ഒളിമ്പിക്സ് ഫൈനല്‍ മത്സരത്തില്‍ നിന്നും അയോഗ്യയാക്കിയിരുന്നു. മാനസികമായി തകര്‍ന്ന വിനേഷ് ഫൊഗാട്ടിനെ ആശ്വസിപ്പിക്കാന്‍ പോയ പി.ടി. ഉഷ അവരുടെ ദേഹത്ത് തൊട്ട് ആശ്വസിപ്പിക്കുന്ന ചിത്രം പിറ്റേ പത്രങ്ങളിലും മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. എന്നാല്‍ പി.ടി. ഉഷ വിനേഷ് ഫൊഗാട്ടിനെ തൊടുന്നത് ഹൃദയം കൊണ്ടല്ല കൈകൊണ്ട് മാത്രമാണെന്ന പരാമര്‍ശത്തിലൂടെ പി.ടി. ഉഷയെ വിമര്‍ശിക്കുകയായിരുന്നു ശാരദക്കുട്ടി.
അത്ലറ്റുകളുടെ ഹൃദയത്തില്‍ തൊടുന്ന ഒരു അധ്യക്ഷയെ ആദ്യമായി കിട്ടി എന്ന ഇന്ത്യയിലെ കായികതാരങ്ങള്‍ പറഞ്ഞുതുടങ്ങിയത് പി.ടി. ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായി എത്തിയതിന് ശേഷമാണ്. ഒളിമ്പിക്സ് നടക്കുന്ന പാരീസിലെ മൈതാനങ്ങളില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ വൈകാരികാവസ്ഥകളോട് ഒപ്പം നിന്ന് പ്രതികരിക്കുന്ന പി.ടി.ഉഷയുടെ ചിത്രം ഇതിനകം വൈറലാണ്. ഹോക്കിയില്‍ സെമിയില്‍ കടന്നപ്പോള്‍ ഇന്ത്യയുടെ ഗോള്‍കീപ്പറായ മലയാളി ശ്രീജേഷിനെ പി.ടി. ഉഷ ആലിംഗനം ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഒളിമ്പിക്സിന് മത്സരിക്കാനെത്തിയ താരങ്ങളെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നും അവരുടെ മത്സരവേദികളിലെത്തി ആശ്വസിപ്പിച്ചും വ്യത്യസ്തമായ അനുഭവവും പ്രചോദനവുമാണ് പി.ടി. ഉഷ ഇക്കുറി നല്‍കിയത്. വിനേഷ് ഫൊഗാട്ടിന്റെ കാര്യത്തില്‍ അവര്‍ക്ക് മെഡല്‍ നഷ്ടപ്പെടാതിരിക്കാന്‍ അവസാനപോരാട്ടം വരെ നടത്തിവരികയാണ് പി.ടി. ഉഷ. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉഷയോട് ആവശ്യപ്പെട്ടതും. ഇപ്പോള്‍ കോടതിയില്‍ വിനേഷ് ഫൊഗാട്ടിന് വേണ്ടി വാദിക്കാന്‍ സുപ്രീംകോടതി അഭിഭാഷകനെ തന്നെ ഏര്‍പ്പാടു ചെയ്തിരിക്കുകയാണ് ഉഷയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ഉഷയുടെയും ഇന്ത്യന്‍ കമ്മിറ്റിയുടെയും ഗൂഡാലോചനയുടെ ഭാഗമായാണ് വിനേഷ് ഫൊഗാട്ടിന്റെ ശരീരഭാരം കൂടിയതെന്ന് വരുത്താനുള്ള പ്രതിപക്ഷ തന്ത്രത്തിന്റെ അതേ ഭാഷയാണ് ശാരദക്കുട്ടിയും പറയുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രതികരിക്കുന്നു.സിപിഐയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശാരദക്കുട്ടി പി.ടി. ഉഷയെ വിമര്‍ശിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് ചിലരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: