കോട്ടയം: ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ മാലിന്യ സംസ്കരണം വിഷയമായി ഉള്‍പ്പെടുത്താനുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് ശുചിത്വ മിഷന്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാല പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല ശുചിത്വ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ യു.വി.ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പൊതുവിദ്യാഭ്യാസ പഠ്യപദ്ധതിയില്‍ വിഷയം ഉള്‍പ്പെടുത്തിയിരുന്നു.
കേരള, എംജി, കണ്ണൂര്‍, കോഴിക്കോട്, കുസാറ്റ്, ശ്രീ ശങ്കാരാചാര്യ സംസ്കൃത, കാര്‍ഷിക, എപിജെ അബ്ദുള്‍ കലാം ടെക്നോളജി, ശ്രീനാരായണ ഗുരുഓപ്പണ്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം, കേരള ഹെല്‍ത്ത് സയന്‍സസ്, നാഷണല്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, ഡിജിറ്റല്‍, ഫിഷറീസ് ആന്റ് ഓഷന്‍ സയന്‍സസ്, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലകളും കോളജ് ഓഫ് എന്‍ജിനിയറിങ് ട്രിവാന്‍ഡ്രം, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, സെന്‍ട്രല്‍ പോളിടെക്നിക്ക് തുടങ്ങിയ കലാലയങ്ങളിലേയും പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. സര്‍വകലാശാല തലത്തില്‍ ഓപ്പണ്‍ കോഴ്സുകള്‍, ഷോര്‍ട്ട് ടേം കോഴ്സുകള്‍, ഇന്റേര്‍ണ്‍ഷിപ്പുകള്‍, പ്രോജക്ടുകള്‍ തുടങ്ങിയവയില്‍ മാലിന്യസംസ്കരണം പാഠ്യവിഷയമാക്കി നിലവില്‍ നടപ്പിലാക്കുന്നതിന്റെ മാതൃകകളുടെ അവതരണം നടന്നു.
കില മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ഏകോപിപ്പിച്ച ചര്‍ച്ചകളില്‍ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. സുധീന്ദ്രന്‍ കെ, എസ്.സി.ഇ.ആര്.ടി റിസര്‍ച്ച് ഓഫീസര്‍ ഡോ. രഞ്ജിത് സുബാഷ്, ശുചിത്വ മിഷന് ക്യാമ്പയിന് കോര്‍ഡിനേറ്റര്‍ എന്‍.ജഗജീവന്‍, ടാഗ്സ് ഫോറം ഡയറക്ടര്‍ രോഹിത് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: