ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലമെഡില്‍ സമ്മാനിച്ച് വിരമിച്ച മലയാളി താരം പി ആര് ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകും.
ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നാണെന്ന് ഹോക്കി ഇന്ത്യ സോഷ്യല്‍ മീഡിയില്‍ കുറിച്ചു.
ഇന്ത്യക്കായി 2006ല്‍ അരങ്ങേറിയ ശ്രീജേഷ് 336 തവണ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. തിരുവനന്തപുരം ജിവി രാജാ സ്പോര്‍ട്സ് സ്കൂളില്‍നിന്ന് ആരംഭിച്ച ഹോക്കി ജീവിതം ഇന്ന് പാരിസില്‍ എത്തിയതിനുപിന്നില്‍ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമുണ്ട്. 2016 റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി. കഴിഞ്ഞതവണ ടോക്യോയില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: