തിരുവനന്തപുരം : നെയ്യാറ്റിന്‍കര അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കാവിന്‍കുളത്തില്‍ കുളിച്ച യുവാവ് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുകയും സമീപവാസികളില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിന്റെയും പശ്ചാത്തലത്തില്‍ കുളത്തിലെ വെള്ളത്തിന്റെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി.
വെണ്‍പകല്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരിക്കും സാമ്പിള്‍ ശേഖരിക്കുന്നത്. കാവിന്‍കുളത്തിലെ ജലത്തിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ തദ്ദേശവാസികള്‍ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വെണ്‍പകല്‍ സാമൂഹ്യാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ സമീപവാസികളില്‍ ചിലര്‍ നേരിട്ട് ചെന്ന് ആശങ്കകള്‍ അറിയിച്ചിരുന്നു.
അതേസമയം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലെ സര്‍വേകള്‍ കഴിഞ്ഞ ദിവസം ആശാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടങ്ങി. കാവിന്‍കുളം സ്ഥിതി ചെയ്യുന്ന മരുതംകോട് വാര്‍ഡിലും രോഗബാധിതനായി മരിച്ച യുവാവ് താമസിക്കുന്ന പൂതംകോട് വാര്‍ഡിലുമാണ് സര്‍വേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: