കണ്ണൂര്‍: കണ്ണൂരിലെ വാഹന ഷോറൂമില്‍ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തില്‍ അസി. മാനേജര്‍ അറസ്റ്റില്‍. കിഴുത്തള്ളി സ്വദേശി എകെ അഖിലിനെയാണ് അറസ്റ്റ് ചെയ്തത്. ഷോറൂമിന്റെ പയ്യന്നൂര്‍ ബ്രാഞ്ചിലെ അസി. മാനേജറാണ് അഖില്‍.
ബാങ്കില്‍ അടക്കേണ്ട 32 ലക്ഷത്തിലധികം രൂപയും കസ്റ്റമേഴ്സില്‍ നിന്ന് വാങ്ങിയ 9 ലക്ഷത്തോളം രൂപയും പ്രതി തട്ടിയെന്നാണ് പരാതി. ഷോറൂം ഉടമസ്ഥന്റെ പരാതിയിന്മേലാണ് നടപടി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: