Sports

പോള്‍ വാള്‍ട്ട്: ലോക റിക്കാര്‍ഡ് ഒമ്പതാം വട്ടവും തിരുത്തി മോണ്ടോ

Published by

പാരീസ്: സ്വന്തം പേരില്‍ സ്ഥാപിച്ച ലോക റിക്കാര്‍ഡ് വീണ്ടും തിരുത്തിക്കൊണ്ട് സ്വീഡന്റെ പോള്‍ വാള്‍ട്ട് താരം അര്‍മാന്‍ഡ് മോണ്ടോ ഡുപ്ലാന്റിസ് നേടിയ സ്വര്‍ണത്തിന് തിളക്കമേറെ. 6.25 മീറ്റര്‍ ഉയരം മറികടന്നുകൊണ്ടാണ് മോണ്ടോ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചത്.

മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ഏപ്രിലില്‍ താരം സ്ഥാപിച്ച 6.24 മീറ്ററിന്റെ റിക്കാര്‍ഡ് ആണ് ഇപ്പോള്‍ പാരീസില്‍ മറികടന്നിരിക്കുന്നത്. ഷിയാമെന്‍ ഡയമണ്ട് ലീഗില്‍ ആയിരുന്നു ഏപ്രിലിലെ ആ പ്രകടനം. ഇത് ഒമ്പതാം തവണയാണ് താരം സ്വയം ലോക റിക്കാര്‍ഡ് തിരുത്തുന്നത്. പാരീസ് ഒൡപിക്‌സില്‍ ആറ് മീറ്ററിലേറെ ഉയരത്തില്‍ ചാടിയ ഒരേയൊരു താരം കൂടിയാണ് ഡുപ്ലാന്റിസ്. 2016 റയോ ഡി ജനീറോ ഒളിംപിക്‌സില്‍ ബ്രസീലിയന്‍ താരം ബ്രാസ് തിയാഗോ സ്ഥാപിച്ച 6.03 മീറ്ററിന്റെ ഒളിംപിക് റിക്കാര്‍ഡും ഇതോടെ പഴങ്കഥയായി.

അമേരിക്കയുടെ സാം കെന്‍ഡ്രിക്‌സ് ആണ് ഡുപ്ലാന്റിസിന് പിന്നില്‍ പുരുഷ പോള്‍വാള്‍ട്ട് വെള്ളി നേടിയത്. 5.95 മീറ്റര്‍ കടന്നാണ് വെള്ളി നേട്ടം. വെങ്കലം നേടിയ ഗ്രീസിന്റെ ഇമ്മനോയില്‍ കരാലിസിന്റെ ദൂരം 5.90 മീറ്റര്‍ ആണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by