- വിജ്ഞാപനം ജൂലൈ 30ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications- ലും
- കാറ്റഗറി നമ്പര്‍ 232 മുതല്‍ 275/2024 വരെയുള്ള തസ്തികകള്‍ക്ക് അപേക്ഷിക്കാം
- ഒറ്റതവണ രജിസ്ട്രേഷന്, ഓണ്‍ലൈന്‍ അപേക്ഷ സപ്തംബര്‍ 4 വരെ
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് (പിഎസ്സി) കാറ്റഗറി നമ്പര്‍ 232/2024 മുതല്‍ 275/2024 വരെയുള്ള തസ്തികകളില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ജുലൈ 30 ലെ അസാധാരണ ഗസറ്റിലും
www.keralapsc.gov.in/notifications- ലിങ്കിലും ലഭ്യമാണ്. ഒറ്റതവണ രജിസ്ട്രേഷന്, ഓണ്‍ലൈന്‍ അപേക്ഷ സപ്തംബര്‍ 4 വരെ സമര്‍പ്പിക്കാം. തസ്തികകള്‍ ചുവടെ-
ജനറല്‍ റിക്രൂട്ട്മെന്റ്: ബയോകൊമിസ്റ്റ് (മെഡിക്കല്‍ വിദ്യാഭ്യാസം), ഫിംഗര്‍പ്രിന്റ് സെര്‍ച്ചര്‍ (പോലീസ്, ഫിംഗര്‍പ്രിന്റ് ബ്യൂറോ), അസിസ്റ്റന്റ് മാനേജര്‍ (സിവില്‍) (കേരഫെഡ്), ജൂനിയര്‍ ഇന്‍സ്പെക്ടര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റസ് (വിഇഒമാരില്നിന്നും തസ്തികമാറ്റം വഴി) (സഹകരണം), സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (വനിതാ ശിശുവികസന വകുപ്പ്), ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്, അക്കൗണ്ട്സ് ആന്റ് സെക്രട്ടേറിയല്‍) (ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ്), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 (ഭൂജലവകുപ്പ്), ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (വെറ്ററിനറി) (വെറ്ററിനറി സര്‍വ്വകലാശാല), സൈറ്റ് എന്‍ജിനീയര്‍ ഗ്രേഡ് 2 (കെഎസ്എഫ്ഡിസി), സ്റ്റുഡിയോ അസിസ്റ്റന്റ് (കോളേജ് വിദ്യാഭ്യാസം), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (ജനറല്‍ ആന്റ് സൊസൈറ്റി കാറ്റഗറി) (കേരഫെഡ്), ഇലക്ട്രീഷ്യന് (കെഎസ്എഫ്ഡിസി), സ്റ്റെനോഗ്രാഫര്‍/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (വിവിധ സര്‍ക്കാര്‍ കമ്പനികള്‍/ബോര്‍ഡ്/കോര്‍പ്പറേഷനുകള്‍), ഹൈസ്കൂള്‍ ടീച്ചര്‍ (തമിഴ്), ഹിന്ദി (തസ്തികമാറ്റം വഴി), യുപി സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (തസ്തികമാറ്റം വഴി) (വിദ്യാഭ്യാസം); ആയുര്‍വേദ തെറാപ്പിസ്റ്റ് (ഭാരതീയ ചികിത്സാ വകുപ്പ്), പവര്‍ ലാന്‍ട്രി അറ്റന്‍ഡര്‍ (മെഡിക്കല്‍ വിദ്യാഭ്യാസം).
സ്പെഷല്‍ റിക്രൂട്ട്മെന്റ്: സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (വനിതകള്‍- എസ്സി/എസ്ടി) (വനിതാ ശിശുക്ഷേമ വകുപ്പ്), വര്‍ക്ക്ഷോപ്പ് അറ്റന്‍ഡര്‍ (ഡ്രാഫ്റ്റ്സ്മാന്‍- സിവില്‍) (എസ്ടി) (വ്യവസായ പരിശീലന വകുപ്പ്).
എന്‍സിഎ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍- ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍ (എസ്സിസിസി), കാര്‍ഡിയോളജി (വിശ്വകര്‍മ), ബയോകെമിസ്ട്രി (എല്‍സി/ആംഗ്ലോ ഇന്ത്യന്‍) (മെഡിക്കല്‍ വിദ്യാഭ്യാസം); അസിസ്റ്റന്റ് പ്രൊഫസര്‍- ദ്രവ്യഗുണ (എല്‍സി/ആംഗ്ലോ ഇന്ത്യന്‍) (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം), ഡിവിഷണല്‍ അക്കൗണ്ടന്റ് (എസ്സിസിസി) (കേരള ജനറല്‍ സര്‍വ്വീസ്), സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (എസ്സിസിസി) (വനിത ശിശുക്ഷേമ വകുപ്പ്), ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (മുസ്ലിം) (പ്രിസണ്‍ ആന്റ് കറക്ഷണല്‍ സര്‍വ്വീസസ്), പിയൂണ്‍/വാച്ച്മാന് (ഹിന്ദുനാടാര്‍/ഒബിസി/ഇടിബി/എസ്സിസിസി/എല്‍സി-എഐ/എസ്ടി) (കെഎസ്എഫ്ഇ), ഇലക്ട്രീഷ്യന് (മുസ്ലിം) (കെഎസ്എഫ്ഡിസി), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (ഇടിബി), എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എസ്സി/ഹിന്ദു നാടാര്‍), പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്)-എല്‍പിഎസ് (എസ്സി/എസ്ടി) (വിദ്യാഭ്യാസം). യോഗ്യതാ മാനദണ്ഡങ്ങള്‍ സെലക്ഷന് നടപടികള്‍, ശമ്പളം, സംവരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: