ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രധാനമന്ത്രി വയനാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്‌ക്കുശേഷം ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കരുത് എന്ന് കരുതിയാകുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനുശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുമായി സംസാരിച്ചു. കേരളത്തിന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതിക്ഷീക്കുന്നത്.
ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ട്. കേരളം ഒറ്റയ്‌ക്കല്ല, രാജ്യം മുഴുവന്‍ കേരളത്തിനൊപ്പമുണ്ട്. എല്ലാ ഭാരതീയരുടെയും പിന്തുണയുണ്ടാകും. വയനാടിനായി പരമാവധി സഹായം ഉറപ്പാക്കുന്നതിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ പങ്കെടുത്ത പരിപാടിയില്‍ വെച്ച് 5.12ലക്ഷം രൂപ പിരിച്ചു നല്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: