Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നീന്തല്‍ തീര്‍ന്നു; ഒതുങ്ങിയ ഒന്നാം സ്ഥാനക്കാരായി അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 11:06 pm IST
in Sports
വനിതകളുടെ നീന്തല്‍ 4ഃ100 റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം

വനിതകളുടെ നീന്തല്‍ 4ഃ100 റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം

പാരീസ്: ഒളിംപിക്സിലെ നീന്തല്‍ മത്സരങ്ങള്‍ അവസാനിച്ചു. പതിവുപോലെ യുഎസ്എ മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തി. പക്ഷെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനക്കാര്‍ വല്ലാതെ കുറഞ്ഞു. 1988ന് ശേഷം ആദ്യമായി അവരുടെ സ്വര്‍ണ നേട്ടം ഒറ്റയക്കത്തില്‍ ഒതുങ്ങി. എട്ട് സ്വര്‍ണവും 13 വെള്ളിയും 7 വെങ്കലവുമടക്കം 28 മെഡലുകളുമായാണ് അമേരിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്ട്രേലിയ 7 സ്വര്‍ണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 18 മെഡലുമായി രണ്ടാം സ്ഥാനത്തും ആതിഥേയരായ ഫ്രാന്‍സ് നാല് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം 7 മെഡലുകള്‍ നേടി മൂന്നാം സ്ഥാനവും സ്വന്തമാക്കി. കാനഡ (മൂന്ന്), ചൈന, ഇറ്റലി, ഹംഗറി, സ്വീഡന്‍ (രണ്ട് വീതം), ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ജര്‍മനി, റുമാനിയ (ഒന്നുവീതം) എന്നീ രാജ്യങ്ങളും സ്വര്‍ണം നേടിയവരുടെ പട്ടികയില്‍ ഇടംപിടിച്ചു.

വ്യക്തിഗത ഇനത്തില്‍ രണ്ട് ലോക റിക്കോര്‍ഡുകള്‍ പിറന്നു. 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ചൈനയുടെ പാന്‍ ഷാന്‍ലെയം 1500 മീറ്റര്‍ ഇതേയിനത്തില്‍ അമേരിക്കയുടെ ബോബി ഫിന്‍കെയുമാണ് ലോകറിക്കോര്‍ഡിന് അവകാശികള്‍. അതേസമയം വനിതാ വിഭാഗത്തില്‍ ഒരാള്‍ക്കും ലോക റിക്കോര്‍ഡ് സ്വന്തമാക്കാനായില്ല. വനിതകളുടെ 4-100 മീറ്റര്‍ മെഡ്ലെ റിലേ, 4-100 മീറ്റര്‍ മെഡ്ലെ റിലേ എന്നിവയില്‍ അമേരിക്കയും ടീം ഇനത്തില്‍ ലോക റിക്കോര്‍ഡ് സ്ഥാപിച്ചു.

പുരുഷ-വനിതാ വിഭാഗങ്ങളിലായി 13 ഒളിംപിക് റിക്കോര്‍ഡുകളാണ് ഇത്തവണ പാരീസില്‍ പിറവിയെടുത്തത്.

800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ പുരുഷ വിഭാഗത്തില്‍ അയര്‍ലന്‍ഡിന്റെ ഡാനിയേല്‍ വിഫെന്‍, 200 മീറ്റര്‍ ബ്രസ്റ്റ്സ്ട്രോക്ക്, 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെ, 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെ എന്നിവയില്‍ ആതിഥേയരുടെ ലിയോണ്‍ മര്‍ഷന്‍ഡ്, വനിതകളില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഓസ്ട്രേലിയയുടെ മോളി ഒ’കല്ലഗന്‍, 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അമേരിക്കയുടെ കാറ്റി ലെഡ്കി, 100 മീറ്റര്‍, 200മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ ഓസീസിന്റെ കെയ്ലീ മക്യോണ്‍, 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില്‍ കാനഡയുടെ സമ്മര്‍ മകിന്‍ടോഷ് എന്നിവരാണ് വ്യക്തിഗത ഇനങ്ങളില്‍ ഒളിംപിക്സ് റിക്കോര്‍ഡ് തിരുത്തിയത്. 17കാരിയായ കാനഡയുടെ സമ്മര്‍ മകിന്‍ടോഷ് ലോക ജൂനിയര്‍ റിക്കോര്‍ഡും തിരുത്തി. 4-100, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഓസ്ട്രേലിയയും ഒളിംപിക്സ് റിക്കോര്‍ഡ് തിരുത്തി.

ഈ ഒളിംപിക്സില്‍ ആതിഥേയരുടെ ലിയോണ്‍ മര്‍ഷന്‍ഡാണ് സൂപ്പര്‍താരമായി മാറിയത്. മത്സരിച്ച നാല് ഇനങ്ങളിലും ഒളിംപിക്സ് റിക്കോര്‍ഡോടെയാണ് താരം പൊന്നണിഞ്ഞത്. കൂടാതെ ഒരു വെങ്കലവും നേടി. ആകെ അഞ്ച് മെഡലുകളാണ് താരം നീന്തിയെടുത്തത്.

അമേരിക്കയുടെ മെഡല്‍ നേട്ടം കുറഞ്ഞത് ഇത്തവണത്തെ ഒളിംപിക്‌സ് ശ്രദ്ധിക്കേണ്ട കാര്യമാണ്. 1988ലെ സോള്‍ ഒളിംപിക്സില്‍ എട്ട് സ്വര്‍ണവും 6 വെള്ളിയും നാല് വെങ്കലവുമടക്കം 18 മെഡലുകളാണ് അവര്‍ നേടിയിരുന്നത്. ഇത്തവണയും എട്ട് സ്വര്‍ണമാണ് അവര്‍ക്കുള്ളത്. 1992ലെ ബാഴ്സലോണ ഒളിംപിക്സില്‍ 11 സ്വര്‍ണവും 1996ലെ അറ്റ്ലാന്റ ഒളിംപിക്സില്‍ 13 എണ്ണവും 2000ത്തില്‍ സിഡ്നിയില്‍ 14 എണ്ണവും 2004 ഏഥന്‍സിലും 2008 ബീജിങ്ങിലും 12 എണ്ണവും 2012-ല്‍ ലണ്ടനിലും 2016 റിയോയിലും 16 എണ്ണവും 2020 ടോക്കിയോയില്‍ 11 സ്വര്‍ണവും അമേരിക്ക നീന്തല്‍ക്കുളത്തില്‍ നിന്ന് വാരിയെടുത്തിരുന്നു. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിനേക്കാള്‍ മൂന്ന് സ്വര്‍ണം കുറവാണ് ഇത്തവണ അവര്‍ നേടിയത്.

Tags: swimmingParis OlympicsUnited States
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബഹ്റൈനില്‍ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഉണ്ടായ ആക്രമണം
India

​ഗൾഫില്‍ മലയാളികള്‍ ആശങ്കയില്‍; ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

Kerala

മുങ്ങിമരണങ്ങള്‍ ഒഴിവാക്കൂ, നീന്തല്‍ അഭ്യസിക്കൂ എന്ന സന്ദേശവുമായി വേമ്പനാട് കായല്‍ നീന്തിക്കടന്ന് 184 പേര്‍

World

യുഎസ് അംബാസഡറിന് മുന്നിൽ നല്ലപുള്ള ചമഞ്ഞ് മുഹമ്മദ് യൂനുസ് : ഹസീന ഇന്ത്യയിൽ നിന്നും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നും ആരോപണം

India

പാകിസ്ഥാന്റെ ടാങ്കുകളെ ദഹിപ്പിക്കുന്ന അപ്പാച്ചെ; യുദ്ധംപൊട്ടിപ്പുറപ്പെട്ടാല്‍ പാകിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ അപാചെ തീപടര്‍ത്തും

ചോദ്യങ്ങള്‍ക്കണ്ട് ജെ.ഡി. വാന്‍സിനെ മുട്ടുകുത്തിച്ച ഇന്ത്യന്‍ പെണ്‍കുട്ടി (ഇടത്ത്) അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് (വലത്ത്)
India

ജെഡി വാന്‍സിനെ മുട്ടുകുത്തിച്ച ഈ ഇന്ത്യന്‍ പെണ്‍കുട്ടിയെ തിരഞ്ഞ് ഇന്‍റര്‍നെറ്റ്…ഇതുവരെയും പേര് കിട്ടിയില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.