2001ൽ ‘പ്യാർ, ഇഷ്‌ക് ഔർ മൊഹബത്ത്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം അർജുൻ രാംപാൽ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.അരങ്ങേറ്റത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ നായകൻ മുതൽ വില്ലൻ വരെയുള്ള വേഷങ്ങൾ അദ്ദേഹം ചെയ്തു. സിനിമാ രംഗത്തേക്ക് കടന്നു വന്നിട്ട് 23 വർഷം പിന്നിടുമ്പോൾ തന്റെ ജീവിതത്തിന് ആത്മീയതയുമായുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം
തന്നെ പല മോശം കാര്യങ്ങളിൽ നിന്നും രക്ഷിക്കുന്ന ഒന്നാണ് ഭക്തിയെന്നാണ് അദ്ദേഹം പറയുന്നത് . ‘ ഇത് ഒരു സ്പീഡ് ബ്രേക്കർ പോലെയാണ് പ്രവർത്തിക്കുന്നത്.അത് തല്ലുകയും , സംരക്ഷിക്കുകയും ചെയ്യും . ചെറുപ്പം മുതലേ എനിക്ക് ഭക്തിയുണ്ട് ഞാൻ എപ്പോഴും ക്ഷേത്രങ്ങളിൽ പോകാറുണ്ട് , പല സ്ഥലങ്ങളിലും പോയി പ്രാർത്ഥിച്ചിട്ടുണ്ട്.ഞാൻ ഹനുമാൻ സ്വാമിയുടെയും ,മഹാദേവന്റെയും ഭക്തനാണ്.
ഞാൻ ചെറുപ്പത്തിൽ ഇരുട്ടിനെ ഭയപ്പെട്ടിരുന്നു. ഒരു ദിവസം അച്ഛൻ എന്നോട് ഒരു മന്ത്രം പറഞ്ഞു, ഭയം വരുമ്പോൾ ഹനുമാനെ ഓർത്താൽ മതിയെന്നും പറഞ്ഞു.ആ മന്ത്രം ഞാൻ മനഃപാഠമാക്കി. അതിനുശേഷം, എനിക്ക് ഭയം തോന്നുമ്പോഴെല്ലാം ഞാൻ ഹനുമാനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഹനുമാൻ എന്നെ സംരക്ഷിച്ചു.ഇന്നും, എനിക്ക് ഭയം തോന്നുമ്പോഴോ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോഴോ, ഞാൻ ആദ്യം ഹനുമാൻ സ്വാമിയെ വിളിക്കും. അദ്ദേഹം എന്നെ പരിപാലിക്കുന്നു.‘ – അർജുൻ രാംപാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: