മുംബൈ: 257 പേര് കൊല്ലപ്പെട്ട 1993ലെ മുംബൈ സ്ഫോടനപരമ്പരക്കേസിലെ പ്രതി അബു സലിമിനെ ദല്‍ഹിയില്‍ നിന്നും നാസിക്കിലേക്ക് കൊണ്ടുവന്നു. നാസിക്കിലെ മന്മദ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുമ്പോള്‍ വന്‍ ജനക്കൂട്ടമായിരുന്നു.
#WATCH | Maharashtra: 1993 Bombay blast convict Abu Salem was brought to Manmad from Delhi, earlier today. pic.twitter.com/MydvcMyKjB
— ANI (@ANI) August 3, 2024
വന്‍ സുരക്ഷാസന്നാഹങ്ങളോടെയാണ് ട്രെയിനില്‍ കൊണ്ടുവന്നത്. കറുത്ത വെള്ളിയാഴ്ച എന്ന് രേഖപ്പെടുത്തപ്പെട്ട 1993ലെ ഒരു വെള്ളിയാഴ്ച നടന്ന മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര് കൊല്ലപ്പെട്ടത്. നഗരത്തിലെ വിവിധ ഭാഗമങ്ങളിലായി 12 സ്ഫോടനങ്ങളാണ് നടന്നത്. 1400 പേര്‍ക്കാണ് പരിക്കേറ്റത്. ദാവൂദ് ഇബ്രാഹിമായിരുന്നു ഈ സ്ഫോടനപരമ്പരകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആസൂത്രണത്തിന് ടൈഗര്‍ മേമനും ഉണ്ടായിരുന്നു.
ശരദ് പവാറിന്റെ നുണപ്രചരണം
മുംബൈ നഗരത്തിന്റെ ഇന്നും ഉറങ്ങാത്ത മുറിവാണിത്. മുസ്ലിങ്ങള്‍ താമസിക്കാത്ത സ്ഥലങ്ങളിലായിരുന്നു ഈ ബോംബുകള്‍ പൊട്ടിയത് എന്നതാണ് മറ്റൊരു സവിശേഷത. അന്ന് ശരദ് പവാറായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി. എന്നാല്‍ അദ്ദേഹം ഹിന്ദുക്കളും മുസ്ലിങ്ങളും ഒരു പോലെ കൊല്ലപ്പെട്ടതായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
കുറെക്കാലത്തേക്ക് 12 സ്ഫോടനങ്ങളാണോ 13 സ്ഫോടനങ്ങളാണോ നടന്നതെന്ന് സംശയമുണ്ടായിരുന്നു. കാരണം അന്ന് ടെലിവിഷനില്‍ ശരദ് പവാര്‍ 13 സ്ഫോടനങ്ങള്‍ നടന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് താന്‍ നുണ പറഞ്ഞതാണെന്നും 12 സ്ഫോടനങ്ങളേ നടന്നുള്ളൂ എന്നും ശരദ് പവാര്‍ തന്നെ വ്യക്തമാക്കി. എല്‍ടിടിഇ ആണ് ഈ സ്ഫോടനത്തിന് പിന്നില്‍ എന്ന് ശരദ് പവാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇന്ത്യന്‍ രഹസ്യാന്വേഷണസംഘം സ്ഫോടനത്തിന് പിന്നില്‍ ഡി-കമ്പനി എന്ന് അറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുണ്ടായിരുന്നു അധോലോകസംഘമാണെന്ന് സ്ഥിരീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആര്‍ഡിഎക്സ് തീവ്രവാദ ആക്രമണത്തിന് ആദ്യമായി ഉപയോഗിക്കപ്പെട്ടതും ഈ സ്ഫോടനപരമ്പരയിലാണ്.
അബുസലിം ഈ സ്ഫോടനത്തിന് പിന്നിലെ പ്രധാനപ്രതിയാണ്. 2002ല്‍ വ്യവസായി അദാനിക്കെതിരെ അബുസലിം കുറ്റകൃത്യം ചെയ്തതായി ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിന്റെ ഹിയറിങ്ങിനായി ദല്‍ഹിയിലേക്ക് കൊണ്ടുവന്നതായിരുന്നു. എന്നാല്‍ സെപ്തംബര്‍ 10ന് കേസ് വാദം കേള്‍ക്കാമെന്ന് ദല്‍ഹി കോടതി പറഞ്ഞതിനാല്‍ വീണ്ടും നാസിക്കിലെ ജയിലിലേക്ക് കൊണ്ടുവന്നു. അതിനായാണ് മന്മദ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയത്. കര്‍ണ്ണാടക എക്സ്പ്രസില്‍ കൊണ്ടുവരുമ്പോള്‍ മന്മദ് സ്റ്റേഷന് വരെ ബ്ലാക്ക് കമാന്‍ഡോകള്‍ ഉണ്ടായിരുന്നു. പിന്നീട് പൊലീസ് സംരക്ഷണത്തില്‍ മന്മദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാസിക്ക് ജയിലിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: