കോട്ടയം: മന്ത്രിതലത്തില്‍ ഇടപെടലുണ്ടായിട്ടും മുദ്രപ്പത്രക്ഷാമത്തിനു പരിഹാരമായില്ല. രണ്ടാഴ്ചയിലേറെയായി 50,100,200,500 രൂപയുടെ മുദ്രപ്പത്രങ്ങള്‍ ലഭിക്കാനില്ല. പഞ്ചായത്ത് ,നഗരസഭ എന്നിടങ്ങളിലെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ മുദ്രപ്പത്രം ഇല്ലെന്നറിഞ്ഞ് തിരകെ പോവുകയാണ്. 5, 10 രൂപയുടെ കോര്‍ട്ട് ഓഫീസ് സ്റ്റാമ്പുകള്‍ക്കും ക്ഷാമമുണ്ട്. ഭൂ രജിസ്ട്രേഷന് ഈ സ്റ്റാമ്പ് സംവിധാനത്തിലേക്ക് മാറിയതോടെയാണ് മുദ്രപ്പത്രക്ഷാമം രൂക്ഷമായത്. ഇ സ്റ്റാമ്പിങ് വ്യാപകമാക്കുന്നതിന്റെ ഭാഗമായി മുദ്രപ്പത്രങ്ങള്‍ ഇപ്പോള്‍ അച്ചടിക്കുന്നില്ല. വാടക കരാര്‍ പോലുള്ള ചെറിയ ആവശ്യങ്ങള്‍ക്കുള്ള ചെറിയ തുകയുടെ മുദ്രപ്പത്രങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യം സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഇക്കാര്യത്തില്‍ പരിഹാരംതേടി ആധാരം എഴുത്തുകാരും വെണ്ടര്‍മാരും രജിസ്ട്രേഷന് വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞുവെങ്കിലും സാധാരണക്കാര്‍ എപ്പോഴും ബുദ്ധിമുട്ട് നേരിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: