കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വയനാട്ടിലെത്തി. കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജോമോന്‍ ജേക്കബിന്‌റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടില്‍ എത്തിയത്. ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികില്‍സ നല്‍കുകയാണ് മെഡിക്കല്‍ കോളേജ് ടീമിന്‌റെ ദൗത്യം. മരുന്നും പാരാമെഡിക്കല്‍ സൗകര്യങ്ങളും സംഘം കരുതിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ വയനാട്, കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുളള ഡോക്ടര്‍മാരെയാണ് വയനാട്ടില്‍ നിയോഗിച്ചത്. രണ്ടാം ഘട്ടത്തിലെ ദൗത്യമാണ് കോട്ടയം മെഡിക്കല്‍ കോളേജിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അഗ്‌നിശമന സേന ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ടി.ജി. പ്രേംനാഥിന്‌റെ നേതൃത്വത്തിലുള്ള 54 അംഗ സംഘവും വയനാട്ടില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: