Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വെള്ളരിക്കുണ്ട് വടക്കാകുന്ന് മലനിരകള്‍ക്ക് താഴെ ഭയപ്പാടില്‍ ഒരു ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2024, 05:38 pm IST
inKasargod

പരപ്പ: കനത്ത മഴമൂലമുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ നൂറ് കണക്കിന് ജീവന്‍ കവര്‍ന്ന വയനാട്ടിലെ കരളലിയിക്കുന്ന രംഗങ്ങള്‍ കണ്ട് ഭയപ്പാടോടെ കഴിയുകയാണ് വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാകുന്ന് മലനിരകള്‍ക്ക് അടിവാരങ്ങളിലായി കഴിയുന്ന നൂറ് കണക്കിന് ജനങ്ങള്‍.

ആറോളം വന്‍കിട ഖനന കമ്പനികളും ക്രഷറുകളുമാണ് ഈ മലനിരകളില്‍ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നീക്കം നടത്തിവരുന്നത്. ഇതില്‍ ഒരുവന്‍കിട കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ മലയുടെ ഒരു ഭാഗത്തെ മണ്ണ് നീക്കം ചെയ്തത് വന്‍ അപകട സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ക്രഷര്‍ നിര്‍മ്മാണ പ്രദേശത്തു നിന്നും ഉദ്ഭവിക്കുന്ന നീര്‍ച്ചാലുകളുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുകയും ഒഴുക്കിന്റെ ഗതി തിരിച്ചുവിടുകയും ചെയ്തിരിക്കുന്നതിനാല്‍ ഇതിന് താഴെയുള്ള വീടുകള്‍ക്ക് ഭീഷണിയാണ്. അധികാരികളുടെ നിര്‍ദ്ദേശപ്രകാരം അപകട സാധ്യത കണക്കിലെടുത്ത് ഒരു കുടുംബത്തെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഖനന പ്രദേശത്ത് നിന്നും ടണ്‍ കണക്കിന് മണ്ണ് നീക്കം ചെയ്ത് ജനവാസ മേഖലകള്‍ക്ക് മുകളിലായി കൂട്ടിയിട്ടിരിക്കുന്നത് വന്‍ ഭീഷണിയുയര്‍ത്തുന്നു. സംസ്ഥാനത്ത് കൂടുതല്‍ മഴ രേഖപ്പെടുത്തുന്ന പ്രദേശങ്ങളില്‍ പെട്ടതാണ് വെള്ളരിക്കുണ്ട് താലൂക്ക്. വെള്ളരിക്കുണ്ട് താലൂക്കില്‍പ്പെടുന്ന വടക്കാകുന്ന് മലനിരകളില്‍ മേഘ വിസ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും ശക്തമായ മഴ ലഭിക്കുകയും ചെയ്യാറുണ്ട്.

ഇരുപത് ഡിഗ്രി ചരിവിന് മുകളില്‍ സ്ഥിതി ചെയ്യുന്ന മലനിരകളില്‍ ഉരുള്‍പൊട്ടലിന് സാധ്യത കൂടുതലാണെന്നത് അധികൃതര്‍ക്ക് തന്നെ ബോധ്യമുളള സാഹചര്യത്തിലാണ് അന്‍പത് ഡിഗ്രി ചെരിവിന് മുകളില്‍ സ്ഥിതി ചെയ്യുന്ന വടക്കാകുന്ന് മലനിരകളില്‍ ആറോളം വന്‍കിട ഖനന കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം നടക്കുന്നത്.

ഈ പ്രദേശത്ത് യാതൊരുവിധ പഠനങ്ങളും നടത്താതെ നിയമ ലംഘനങ്ങളിലൂടെ നല്‍കിയ ഖനനാനുമതികള്‍ റദ്ദ് ചെയ്യണമെന്നും പുതിയ അനുമതികള്‍ നല്‍കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഏഴ് വര്‍ഷമായി ജനങ്ങള്‍ പ്രതിഷേധ സമര പോരാട്ടങ്ങളിലൂടെ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിവരികയാണ്. വിവിധ സമരങ്ങളുടെ ഭാഗമായി ഇപ്പോള്‍ നടന്നു വരുന്ന റിലേ സത്യാഗ്രഹ സമരം 587 ദിവസങ്ങള്‍ പിന്നിടുന്നു. പ്രതിഷേധങ്ങളും പരാതികളും വകവെക്കാതെ ഖനന പ്രവര്‍ത്തനങ്ങളും ക്രഷറുകളും ആരംഭിക്കാനാണ് നീക്കമെങ്കില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ നേരിടാന്‍ തയാറെടുക്കുകയാണ് പ്രദേശവാസികള്‍.

Tags: kasargodvillagelandslideVellarikundVadakkakunnu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.