Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഷിബു ചക്രവര്‍ത്തീ….ഈയൊരു ഗാനം മതിയല്ലോ നിങ്ങളെ എക്കാലവും ഓര്‍മ്മിക്കാന്‍….വെയിറ്റര്‍ കൊണ്ടുവെച്ച ബില്ലിന് പിന്നില്‍ നിങ്ങള്‍ കുറിച്ചവരികള്‍…

ഒരു പിടി അവിസ്മരണീയ ഗാനങ്ങള്‍ സമ്മാനിച്ച ഷിബു ചക്രവര്‍ത്തി എന്ന ഗാനരചയിതാവ് ഒരു പക്ഷെ എന്നെന്നും ഓര്‍മ്മിക്കപ്പെടുക നൊസ്റ്റാള്‍ജിയ നിറഞ്ഞ, നാട്ടോര്‍മ്മകള്‍ നിറഞ്ഞുതുളുമ്പുന്ന ഈ ഗാനത്തിന്റെ പേരിലായിരിക്കാം.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jul 30, 2024, 04:47 pm IST
inEntertainment

ഒരു പിടി അവിസ്മരണീയ ഗാനങ്ങള്‍ സമ്മാനിച്ച ഷിബു ചക്രവര്‍ത്തി എന്ന ഗാനരചയിതാവ് ഒരു പക്ഷെ എന്നെന്നും ഓര്‍മ്മിക്കപ്പെടുക നൊസ്റ്റാള്‍ജിയ നിറഞ്ഞ, നാട്ടോര്‍മ്മകള്‍ നിറഞ്ഞുതുളുമ്പുന്ന ഈ ഗാനത്തിന്റെ പേരിലായിരിക്കാം. പ്രിയദര്‍ശന്റെ സിനിമയ്‌ക്ക് വേണ്ടി ഷിബു എഴുതിയ വരികള്‍ പലതും സംവിധായകന് പിടിക്കുന്നില്ല. രണ്ടുപേര്‍ അവരുടെ പ്രിയപ്പെട്ട പാംഗ്രൂവ് ഹോട്ടലില്‍ ചായ കുടിക്കാനിരിക്കുകയാണ്. സംഗീത സംവിധായകന്‍ ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും. പ്രിയന് ഇഷ്ടപ്പെട്ട വരികളോ, ട്യൂണോ വരുന്നില്ല. ഇരുവരും ചൂടുപിടിച്ച ചര്‍ച്ചയും ആലോചനയുമായി ഇരുന്നു. ചായ കുടിച്ചു കഴിഞ്ഞു. വെയിറ്റര്‍ ബില്ല് കൊണ്ടുവന്നുവെച്ചു.പ്രിയദര്‍ശന്‍ മോഹിക്കുന്ന പാട്ടിലേക്ക് തുളച്ചുകയറാന്‍ ഷിബു ചക്രവര്‍ത്തി ഒരു അവസാനശ്രമം നടത്തി. വെയിറ്റര്‍ കൊണ്ടുവന്ന ബില്ലിന് പിന്നില്‍ മനസ്സില്‍ തിക്കിത്തിരക്കി വന്ന വരികള്‍ കോറിയിട്ടു….
ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവില്‍ ചുവട്ടില്‍….

നൊസ്റ്റാള്‍ജിയ പൂത്തുലയുന്ന വരികള്‍…..നാടിന്റെ മറക്കാനാവാത്ത ഗന്ധം പേറുന്ന വരികള്‍….

ഔസേപ്പച്ചന്‍ ആ വരികള്‍ പ്രിയദര്‍ശന് നീട്ടി. ഒന്നു കണ്ണോടിച്ച പ്രിയന്റെ മുഖം തെളിഞ്ഞു. ചെറു പുഞ്ചിരിയോടെ പ്രിയദര്‍ശന്‍ അവിടെ നിന്നും എഴുന്നേറ്റുപോയി. പ്രിയന്റെ പ്രസാദിച്ച മുഖത്തുനിന്നും സംവിധായകന്റെ മനസ്സിനുള്ളിലെ വിചാരം ഔസേപ്പച്ചന്‍ പിടിച്ചെടുത്തു. പ്രിയന് പാട്ട് ഇഷ്ടമായിരിക്കുന്നു. ഔസേപ്പച്ചന്റെ മനസ്സിലേക്ക് മോഹനം രാഗം കയറിവന്നു. ലളിതമായ ഈണം. പ്രണയവും നൊസ്റ്റാള്‍ജിയയും തുല്യഅളവില്‍ നിറഞ്ഞ ഈണം.

നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാൻ
ഞാനതെടുത്തു വെച്ചു
എന്റെ ഹൃത്തിലെടുത്തു വെച്ചു

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയില്‍ എം.ജി. ശ്രീകുമാര്‍ പാടിയ ഗാനം. ഇത് തന്നെ ചിത്ര പാടിയ ഒരു പതിപ്പും ഉണ്ട്. മോഹന്‍ലാലും സുചിത്രയും പ്രണയം കണ്ടെത്തുന്ന നിമിഷമാണ് സിനിമയില്‍.

മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി
പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ
ഈണം മറന്നു പോയി
അവൻ പാടാൻ മറന്നു പോയി

ഈ വരികള്‍ തെരഞ്ഞെടുത്ത സംവിധായകന്‍ പ്രിയദര്‍ശനാണ് ഔസേപ്പച്ചന്‍ ക്രെ‍ഡിറ്റ് നല്‍കിയത്. ഈ വരികള്‍ സിനിമയില്‍ ഉപയോഗിക്കാം എന്ന് തീരുമാനമെടുത്ത സംവിധായകന്‍ കാരണമാണ് ആ അവിസ്മരണീയഗാനം പിറന്നതെന്നും പഴയ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് ഔസേപ്പച്ചന്‍ പറയുന്നു.
സ്വന്തം അനുജത്തിമാര്‍ക്ക് വേണ്ടി ഷിബു ചക്രവര്‍ത്തി എഴുതിയ ഗാനമായിരുന്നു ഇത്. അതിലെ വരികളും വ്യത്യസ്തമായിരുന്നു:
“എന്നനുജത്തിക്ക് പൂനിലാവില്‍ നിന്നും
പൊന്നില്‍ ഉടയാട തീര്‍ത്തെടുത്തു
വാനിടം നക്ഷത്ര വൈഡൂര്യ രത്നത്താല്‍
മാലകൊരുക്കയല്ലെ
എന്റെ ഓമനിക്കിന്ന് ചാര്‍ത്തുവാന്‍”
എന്നിങ്ങിനെയായിരുന്നു വരികള്‍. അതാണ് പിന്നീട് പ്രിയദര്‍ശന്റെ സിനിമയ്‌ക്ക് വേണ്ടി മാറ്റിയെഴുതിയത് ഇപ്രകാരമാണ്:
“നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാൻ
ഞാനതെടുത്തു വെച്ചു
എന്റെ ഹൃത്തിലെടുത്തു വെച്ചു ”

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എന്ന ഗാനം പ്രണയഗാനമാക്കി മാറ്റിയെഴുതുകയതോടെ അത് അനശ്വരഗാനമായി മാറുകയും ചെയ്തു.

 

 

 

Tags: Latest infoPriyadarshanMG Sreekumarshibu chakravarthyOrmakal odikkalikkuvanethunnuMukundetta Sumitra VilikkunnuOuseppachan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

Entertainment

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.