Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആമയിഴഞ്ചാന്‍ തോടുവരെ 

പ്രകാശന്‍ ചുനങ്ങാട്‌byപ്രകാശന്‍ ചുനങ്ങാട്‌
Jul 30, 2024, 04:45 am IST
inArticle

മലയാളികള്‍ രണ്ടുനേരവും കുളിക്കുന്നു. വീടും പരിസരവും വൃത്തിയാക്കിവയ്‌ക്കുന്നു. ആഹാരാവശിഷടങ്ങളും മറ്റു മാലിന്യങ്ങളും കൊച്ചുകൊച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി, ഭദ്രമായിക്കെട്ടി, റോഡിലോ ആളൊഴിഞ്ഞ പറമ്പുകളിലോ പുഴയോരത്തോ വലിച്ചെറിയുന്നു.

ദോഷം പറയരുതല്ലൊ, കോഴിവേസ്റ്റുകളും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും തിന്ന് തെരുവുനായ്‌ക്കള്‍ തടിച്ചുകൊഴുക്കുന്നു. ഒറ്റയ്‌ക്കുനടന്നുപോകുന്ന കുട്ടികളേയും പ്രായമേറിയവരേയും കാണുമ്പോള്‍ നായ്‌ക്കള്‍ക്കു ഹാലിളകുന്നു.

മലയാളികളുടെ വൃത്തിബോധം കണ്ടറിയണമെങ്കില്‍ കേരളത്തിലെവിടെയെങ്കിലുമുള്ള ബസ്് സ്റ്റാന്‍ഡിന്റെ മൂത്രപ്പുരയിലൊന്നു കയറിനോക്കുകയേവേണ്ടൂ. വ്യക്തി നന്നായാല്‍ സമൂഹം നന്നാവും, സമൂഹം നന്നായാല്‍ രാജ്യം നന്നാവും എന്നൊക്കെ പണ്ട് സ്‌കൂളില്‍ പഠിച്ച ഒരോര്‍മ്മ.! വ്യക്തികളെപ്പറ്റി ഇത്രയേ പറയാനുള്ളു. ഇനി വ്യക്തികള്‍ ഭരിക്കുന്ന പഞ്ചായത്തിന്റേയും മുന്‍സിപ്പാലിറ്റിയുടേയും കോര്‍പ്പറേഷന്റേയും കാര്യം. ശുചിത്വം പാലിക്കുന്ന  വ്യക്തികള്‍ കയ്യാളുന്ന തദ്ദേശ സ്വയംഭരണ സംവിധാനത്തില്‍ നിന്ന് കൂടുതലെന്താണ് നമുക്കു പ്രതീക്ഷിക്കാവുന്നത്.! ബ്രഹ്മപുരം മലപോലുള്ള മാലിന്യക്കൂമ്പാരങ്ങള്‍, അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന ഓടകള്‍, നഗരഹൃദയങ്ങളില്‍ പുറത്തേക്കുള്ള വഴികാണാതെ വീര്‍പ്പുമുട്ടുന്ന ആമയിഴഞ്ചാന്‍ തോടുകള്‍.

മഴപെയ്തു തുടങ്ങിയാല്‍ ഓടകളും റോഡുകളും തോടുകളും ഒന്നാവുന്നു. ഒരുതരം പരിസ്ഥിതി സോഷ്യലിസം. മുട്ടോളം വെള്ളം പൊങ്ങിക്കിടക്കുന്ന റോഡുകളിലൂടെ ബൈക്കുകളും കാറുകളും സുഖമായി ഓടിച്ചുപോകാം. കാല്‍നടക്കാരന്റെ കാര്യമാണ് കഷ്ടം. റോഡാണെന്നു സങ്കല്‍പ്പിച്ച് കാലുവയ്‌ക്കുന്നത് ഓടയിലാണെങ്കില്‍ അഴുക്കുവെള്ളത്തിലൊരു കുളി തരമാക്കാം. വേണമെങ്കില്‍ കുറച്ചുദൂരം നീന്താം. നമ്മള്‍ ഓടയില്‍ മുങ്ങിക്കുളിക്കുന്നതില്‍ ആര്‍ക്കാണു പരാതി? ആര്‍ക്കുമില്ല.

ബ്രഹ്മപുരത്തെ മാലിന്യമലയെപ്പറ്റി ഇപ്പോള്‍ കേള്‍ക്കുന്നില്ല. പറഞ്ഞുപറഞ്ഞ് അതിന്റെ ന്യൂസ്‌വാല്യു നഷ്ടമായിരിക്കുന്നു. ബ്രഹ്മപുരത്തിനുമുമ്പ് വിളപ്പില്‍ശാലയായിരുന്നു താരം. ഇപ്പോഴിതാ ആമയിഴഞ്ചാന്‍തോട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

നമ്മുടെ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന ഒരു ഭീമന്‍തോടുണ്ടെന്നും ആ തോട് പുറത്തേക്കൊഴുകാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും അറിയാനിടവന്നത്, ജോയി എന്നൊരു പാവം മനുഷ്യജീവിക്ക് മാലിന്യച്ചുഴിയില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെടേണ്ടിവന്നപ്പോഴാണ്. ആമയിഴഞ്ചാന്‍ തോട് ഇപ്പോഴൊരു തോടല്ലെന്നും നഗരത്തിന്റെ പുറംതോടിനു തൊട്ടുതാഴെ വീര്‍പ്പുമുട്ടിക്കഴിയുന്ന മാലിന്യക്കയമാണെന്നും വൈകിയെങ്കിലും നമുക്കു ബോധ്യമാകുന്നു.

 

Tags: Amayizhanchan canal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ആമയിഴഞ്ചാന്‍ തോടിന് ശാപമോക്ഷമില്ലേ…

കണ്ണമ്മൂലയില്‍ നടന്ന ജനസദസ് ആലപ്പുഴ എസ്.ഡി. കോളജ് അധ്യാപകന്‍ ഡോ. വൈശാഖ് സദാശിവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
Thiruvananthapuram

തേംസ് നദിയിലെ അരയന്നം മാതൃക: ആമയിഴഞ്ചാന്‍ തൊടിയില്‍ താറാവ് വളര്‍ത്തണം

Kerala

ഒടുവിൽ കുറ്റസമ്മതം: റെയിൽവേയെ പഴിച്ച മേയറും കോർപ്പറേഷനും വീഴ്ച വന്നെന്ന് സമ്മതിച്ചു, ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടി

Kerala

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിൽ കോർപറേഷന് സംഭവിച്ചത് ഗുരുതര വീഴ്ച: ഹെല്‍ത്ത് ഇന്‍സ്പെക്ടർക്ക് സസ്‌പെൻഷൻ

Kerala

ആമയിഴഞ്ചാന്‍: നടപടി ജോയിയുടെ വീട്ടില്‍ വച്ച് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.