കോട്ടയം: സൗജന്യമായി നല്‍കിയ എ.ടി.എം. കാര്‍ഡിന് മുന്നറിയിപ്പില്ലാതെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കി എന്ന പരാതിയില്‍ തപാല്‍വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരകമ്മിഷന്‍. സര്‍വീസ് പെന്‍ഷന്‍കാരും കോട്ടയം കാരപ്പുഴ സ്വദേശികളുമായ വി.കെ.കൃഷ്ണകൈമളും ഭാര്യയുമാണ് പരാതിക്കാര്‍.
കോട്ടയം പോസ്റ്റ് ഓഫീസില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചപ്പോഴാണ് എ.ടി.എം കാര്‍ഡുകള്‍ നല്‍കിയത്. ഇവ സൗജന്യമാണെന്ന ഉറപ്പുംനല്‍കിയിരുന്നു. പരാതിക്കാര്‍ എ.ടി.എം കാര്‍ഡുകള്‍ സജീവമാക്കിയില്ല. എന്നാല്‍ മുന്നറിയിപ്പില്ലാതെ ഇവരുടെ സേവിങ്സ് അക്കൗണ്ടില്‍ നിന്ന് എ.ടി.എം. കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റെനന്‍സ് ചാര്‍ജായി 147 രൂപ വീതം ഈടാക്കി. തുടര്‍ന്നു പരാതിക്കാര്‍ കാര്‍ഡു തിരികെ നല്‍കി ഈടാക്കിയ തുക മടക്കിനല്‍കണമെന്നാവശ്യമുന്നയിച്ചെങ്കിലും നല്‍കാനാവില്ലെന്നു തപാല്‍ വകുപ്പ് വ്യക്തമാക്കി. തുടര്‍ന്നാണു പരാതിക്കാര്‍ കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. മുന്‍കൂട്ടി പറയാതിരുന്ന മെയിന്റനന്‍സ് ചാര്‍ജ്ജ് ഈടാക്കിയത് എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്ന് വിലയിരുത്തിയ കമ്മിഷന്‍ ഒമ്പതുശതമാനം പലിശ നിരക്കില്‍ സര്‍വീസ് ചാര്‍ജ് തിരികെ നല്‍കാന്‍ ഉത്തരവിട്ടു. കൂടാതെ നഷ്ടപരിഹാരമായി 5000 രൂപയും കോടതിചെലവായി 2000 രൂപയും എതിര്‍കക്ഷിയായ കോട്ടയം പോസ്റ്റ് ഓഫീസ് അധികൃതര്‍ നല്കണമെന്ന് അഡ്വ വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്‍.ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: