കോട്ടയം: ഓള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 720 ല്‍ 720 മാര്‍ക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീനന്ദ് ശര്‍മിളിന് പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഒരു കോടി രൂപ സമ്മാനിച്ചു. കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ശര്‍മിള്‍, ഡോക്ടര്‍ ദമ്പതികളായ ശര്‍മിള്‍ ഗോപാലിന്റെയും പ്രിയയുടെയും മകനാണ്.
മാന്നാനം കെ.ഇ. സ്‌കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്യന്റില്‍ എന്‍ട്രന്‍സ് പരിശീലനം നേടിവരികയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ശൃതിക ശര്‍മിള്‍ സഹോദരിയാണ്.
ഒന്നാം റാങ്ക് നേടിയ ശ്രീനന്ദ് ശര്‍മിളിനു പാലാ ബ്രില്യന്റിന്റെ സമ്മാനമായ ഒരു കോടി രൂപയുടെ ചെക്ക് ഡയറക്ടര്‍ ജോര്‍ജ് തോമസ് കൈമാറി.











