പത്തനംതിട്ട: രാത്രിയില്‍ ഉച്ചത്തില്‍ പാട്ടുവച്ചതില്‍ പ്രകോപിതനായ യുവാവ് അയല്‍ക്കാരനായ സുഹൃത്തിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. അടൂര്‍ ഇളമണ്ണൂര്‍ പൂതങ്കര സന്ദീപ് ഭവനത്തില്‍ സന്ദീപ് (33) ആണ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടുകത്തിക്ക് വെട്ടിയത്.
കണ്ണന്‍ എന്നു വിളിപ്പേരുള്ള അനീഷിനാണ് വെട്ടേറ്റത്. തലയിലും ചെവിയിലും വെട്ടേറ്റ ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചാണ് മദ്യപിച്ചത്. തുടര്‍ന്ന് ഇരുവരും വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയ അനീഷ് ഉച്ചത്തില്‍ പാട്ടുവച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. പാട്ടുവച്ചതിനെ ചോദ്യം ചെയ്ത് സന്ദീപ് വീട്ടിലെത്തുകയും വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് വെട്ടുകയായിരുന്നു. അടൂര്‍ പോലീസ് അറസ്റ്റു ചെയ്ത സന്ദീപിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.











