കോട്ടയം: കോട്ടയത്തെ ഇന്നും നടക്കുന്ന കുമരകം ബോട്ടപകടത്തിന് 22 വയസ്. 2002 ജൂലൈ 27 ന് പുലര്‍ച്ചെയാണ് മുഹമ്മയില്‍ നിന്ന് കുമരകത്തേക്ക് വരികയായിരുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പര്‍ ബോട്ട് മുങ്ങി 29 പേര് മരിച്ചത്. മരിച്ചവരില്‍ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. കുമരകം ജെട്ടിയില്‍ എത്തുന്നതിന് ഏകദേശം ഒരു കിലോമീറ്റര്‍ മുമ്പായിരുന്നു അപകടം. അപകടത്തിന്റെ സ്മാരകമായി 50 ലക്ഷം രൂപ ചെലവിട്ട് കുമരകം ബോട്ടു ജെട്ടിയില്‍ സ്മാരകം പണിതിട്ടുണ്ട്. വര്‍ഷാവര്‍ഷം അനുസ്മരണത്തിനു മാ്രതമാണ് അതു തുറക്കുന്നത്.
മുഹമ്മ, കൈപ്പുറം, പുത്തനങ്ങാടി മേഖലകളില്‍ നിന്ന് കോട്ടയത്ത് പിഎസ്സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ത്ഥികളായിരുന്നു ബോട്ടില്‍ ഭൂരിഭാഗവും. കൂലിപ്പണിക്കാരും മറ്റുമായ സ്ഥിരം യാത്രക്കാരും ബോട്ടിലുണ്ടായിരുന്നു. ബോട്ട് തടാകത്തിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 91.6 ലക്ഷം രൂപ ധനസഹായം നല്കാന് ശുപാര്‍ശ ചെയ്തു. അപകടത്തെ തുടര്‍ന്ന് ബോട്ട് മാസ്റ്ററടക്കം നാല് പേര് കേസില്‍ വിചാരണ നേരിട്ടെങ്കിലും 2019ല്‍ കോടതി ഇവരെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: