Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബിയവന്യു ആ പാരി…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 01:26 am IST
inSports
പാരീസില്‍ ഭാരതത്തിന്റെ ബോക്‌സിങ് താരം നിഖാത്ത് സരീന്‍ ഒളിംപിക്‌സ് വളയങ്ങളില്‍ ചിത്രത്തിനായി പോസ് ചെയ്യുന്നു. അര്‍ജുന്‍ ചക്രത്തറ

പാരീസില്‍ ഭാരതത്തിന്റെ ബോക്‌സിങ് താരം നിഖാത്ത് സരീന്‍ ഒളിംപിക്‌സ് വളയങ്ങളില്‍ ചിത്രത്തിനായി പോസ് ചെയ്യുന്നു. അര്‍ജുന്‍ ചക്രത്തറ

ലോകം കാത്തിരുന്ന പൂരത്തിന് ഇന്ന് ഫ്രാന്‍സില്‍ കൊടിയേറുകയാണ്. 206 രാജ്യങ്ങളില്‍ നിന്നായി 10,500 കായിക താരങ്ങള്‍ ഇനി നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ശക്തരെയും ശക്തരില്‍ ശക്തരെയും അട്ടിമറിക്കു കാത്തുനില്‍ക്കുന്ന കറുത്ത കുതിരകളെയുമൊക്കെ സസൂക്ഷ്മം വീക്ഷിച്ച് ലോക കായിക ലോകത്തിന്റെ കണ്ണുകള്‍ ഇനി രണ്ടാഴ്ച പാരീസില്‍.

കഴിഞ്ഞ വേനല്‍ക്കാല ഒളിംപിക്‌സ് നടന്ന ടോക്കിയോയില്‍ നിന്നു പാരീസിലേക്ക് 10,000 കിലോമീറ്ററുണ്ട്, പക്ഷേ ആ ആവേശത്തിന്റെ അലയൊലികള്‍ ഇങ്ങ് പാരീസിലെത്താന്‍ നാലു വര്‍ഷം വേണ്ടി വന്നില്ലെന്നതാണ് സത്യം.

നൂറു വര്‍ഷത്തിനപ്പുറം വെളിച്ചത്തിന്റെ നഗരമായ പാരീസിലേക്ക് വീണ്ടും ആ ദീപശിഖയെത്തുമ്പോള്‍ പുതിയൊരു ഏടാണ് ഈ രാജ്യം ഒളിംപിക്‌സ് ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കുന്നത്. അടച്ചുമൂടിയ സ്റ്റേഡിയങ്ങളില്‍ മാത്രം നടത്തി, കണ്ടുപഴകിയ പഴയ ഒളിംപിക്‌സ് പ്രോട്ടോകോളുകളില്‍ നിന്നൊക്കെ മാറി തങ്ങളുടെ അഭിമാനമായ സെന്‍ നദിയിലൂടെ വര്‍ണാഭമായ പരേഡ് നടത്തിയാണ് ഇത്തവണ പാരീസ് ലോകത്തെ സ്വീകരിക്കുന്നത്…

റഷ്യ-ഉക്രൈന്‍ യുദ്ധം, ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം എന്നിവയൊക്കെ ലോക രാജ്യങ്ങളെ രണ്ടു തട്ടിലാക്കിയ ഇക്കാലത്ത്, ഈ രാജ്യങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുന്ന പാരീസ് ഒളിംപിക്‌സിന് ലോക സമാധാനത്തിനായി വലിയൊരു ചുമതല തന്നെ നിര്‍വഹിക്കാനുണ്ട്.

‘തമ്മില്‍ മത്സരിക്കാന്‍ വിഘടിച്ചു നില്‍ക്കേണ്ടതില്ലെന്നും ഒരുമിച്ചു സമാധാനപരമായി മത്സരിച്ചു ജയിക്കാന്‍ കഴിയുമെന്നും ഒളിംപിക്‌സ് മത്സരാര്‍ത്ഥികള്‍ നിങ്ങള്‍ക്ക് കാണിച്ചുതരും’ എന്ന ഇന്റര്‍നാഷണല്‍ ഒളിംപിക് പ്രസിഡന്റ് തോമസ് ബാച്ചിന്റെ പ്രസ്താവന ലോക നേതാക്കള്‍ക്കു നേരേയുള്ള ചൂണ്ടുവിരലാണ്, കളിയിലൂടെ മനസ്സ് കീഴടക്കുന്ന മായാജാലമാകുകയാണ് ഒളിംപിക്‌സ്… ഇരുകൈകളും നീട്ടി സെന്‍ വിളിക്കുന്നു…
ബിയവന്യു ആ പാരി…
പാരീസിലേക്കു സ്വാഗതം…

ഒളിംപിക്‌സിന് ജന്മഭൂമിയും

ഒളിംപിക്‌സ് വിശേഷങ്ങള്‍ പാരീസിന്റെ തട്ടകത്തുനിന്ന് ജന്മഭൂമിക്കായി മാധ്യമ പ്രവര്‍ത്തകനും മാനേജ്‌മെന്റ് പ്രൊഫഷണലുമായ അര്‍ജുന്‍ ചക്രത്തറ വായനക്കാരിലെത്തിക്കും. ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയായ അര്‍ജുന്‍ അഞ്ചു വര്‍ഷത്തിലേറെയായി പാരീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. ജി7 ജര്‍മനിയില്‍ നടക്കുമ്പോള്‍ ഭാരത പ്രതിനിധി സംഘത്തിന്റെ മാധ്യമ വിഭാഗത്തിലുണ്ടായിരുന്നു.

Tags: Paris Olympics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

വനിതകളുടെ നീന്തല്‍ 4ഃ100 റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം
Sports

നീന്തല്‍ തീര്‍ന്നു; ഒതുങ്ങിയ ഒന്നാം സ്ഥാനക്കാരായി അമേരിക്ക

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.