പാരീസ്: ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായുള്ള പരേഡില്‍ ഭാരത സംഘത്തെ നയിക്കുന്നത് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവും ടേബിള്‍ ടെന്നിസ് താരം ശരത്ത് കമാലും.
സിന്ധു തന്നെ അണ്ണാ എന്ന് വിളിക്കുമ്പോള്‍ കുടുംബത്തിലെ ഒരംഗമാണെന്ന് തോന്നിപോകുന്നുവെന്ന് ശരത്ത് കമാല്‍ സ്വകാര്യ മാധ്യമത്തോട് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. തമിഴ്നാട്ടുകാരനായ തന്റെ ഭാഷയില്‍ അണ്ണന് എന്നാല്‍ ജേഷ്ഠ സഹോദരന് എന്നാണര്‍ത്ഥമെന്ന് മനസ്സിലാക്കിയാണ് ഹൈദരാബാദുകാരിയായ സിന്ധു അങ്ങനെ വിൡക്കുന്നതെന്ന് ശരത്ത് അന്താരാഷ്ട്ര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിവരിച്ചു. നാല് മാസം മുമ്പേ ശരത്ത് കമാലിനെ പതാക വാഹകരില്‍ ഒരാളായി നിശ്ചിയിച്ചിരുന്നു. സിന്ധുവിനെ ഈ മാസമാണ് അതില്‍ ഉള്‍പ്പെടുത്തിയത്. 2020ലാണ് ഒളിംപിക് കമ്മറ്റി പരേഡില്‍ ഒരു വനിതാ താരവും ഒരു പുരുഷ താരവും ചേര്‍ന്ന് വേണം റാലിയെ നയിക്കാനെന്ന് പ്രഖ്യാപിച്ചത്.
42കാരനായ ശരത്ത് കമാലിന്റെ അവസാനത്തെ ഒളിംപിക്സായിരിക്കും ഇത്തവണത്തേത്. താരത്തിന്റെ അഞ്ചാമത്തെ ലോക കായിക പൂരത്തിനാണ് ഇന്ന് കൊടികയറുക. മൂന്നാം ഒളിംപിക്സിനിറങ്ങുന്ന സിന്ധു മെഡല്‍ പ്രതീക്ഷയിലാണ്. ഒന്നില്‍ കൂടുതല്‍ ഒളിംപിക്സില്‍ മെഡല്‍ നേടിയിട്ടുള്ള ഏക ഭാരത താരം എന്ന റിക്കാര്‍ഡിന് ഉടമ കൂടിയാണ് സിന്ധു. ആദ്യമായി പങ്കെടുത്ത റിയോ ഡി ജനീറോയില്‍ താരം ഫൈനലിലെത്തിയിരുന്നു. അന്ന് വെള്ളി നേട്ടത്തോടെ തിരിച്ചെത്തിയ താരം കഴിഞ്ഞ തവണ ടോക്കിയോയില്‍ വെങ്കലം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: