മുംബൈ: ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അധ്യക്ഷയായ മാധബി പുരി ബുച് നിര്‍മ്മല സീതാരാമന്‍ ബജറ്റ് തയ്യാറെടുപ്പുകള്‍ നടത്തവേ ഒരു മുന്നറിയിപ്പുമായി രംഗത്ത് വന്നു. “ഓഹരി വിപണിയിലെ ഊഹക്കച്ചവടം ഇന്ന് ഒരു ചൂതാട്ടം പോലെ വളരുകയാണ്. ഇത് സമ്പദ്ഘടനയുടെ ഒരു മുഖ്യപ്രശ്നം തന്നെയായി മാറിയിരിക്കുന്നു. ഇത് മുളയിലേ നുള്ളിയില്ലെങ്കില്‍ നാളെ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും.”
നിര്‍മ്മല സീതാരാമന്‍ അത് കേട്ടു. കാരണം മാധബി പുരി ബുച് തമാശ പറയില്ല. അങ്ങിനെയാണ് ബജറ്റ് ദിവസം ഓഹരിവിപണിയുടെ രസംകൊല്ലുന്ന പ്രഖ്യാപനം വന്നത്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ (ഊഹക്കച്ചവടം) ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകൾ വര്‍ധിപ്പിക്കുകയും മൂലധനനേട്ട നികുതി കൂട്ടുകയും ചെയ്യുന്നതായുള്ള പ്രഖ്യാപനം ധീരതയോടെയാണ് നിര്‍മ്മല സീതാരാമന്‍ നടത്തിയത്. ഫ്യൂചർ കരാറുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് 0.0125 ശതമാനത്തിൽ നിന്നാണ് 0.02 ശതമാനമാക്കി ഉയർത്തി. ഓപ്ഷൻ ചാർജുകൾ 0.0625 ശതമാനത്തിൽ നിന്നാണ് 0.10 ശതമാനമാക്കിയത്. ഈ പ്രഖ്യാപനം ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഓഹരി വിപണിയെ പിറകോട്ടടുപ്പിക്കുമെന്ന് നിര്‍മ്മല സീതാരാമന് അറിയാമായിരുന്നു. എന്നിട്ടും അവര്‍ ആ പ്രഖ്യാപനം നടത്തുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു, നിക്ഷേപങ്ങൾക്കുള്ള മൂലധനനേട്ട നികുതി ഉയർത്തിയത്. ദീർഘകാല മൂലധനനേട്ട നികുതി 10 ശതമാനമായിരുന്നത് 12.5 ശതമാനമാക്കി ഉയർത്തി. ഹ്രസ്വകാല മൂലധന നേട്ട നികുതി 20 ശതമാനമാക്കി ഉയർത്തി. 15 ശതമാനമായിരുന്നു നേരത്തെ.
റിസര്‍വ്വ് ബാങ്കും ഊഹക്കച്ചവടത്തിന്റെ തോത് ഉയരുന്നതില്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാരണം ഊഹക്കച്ചവട രംഗത്ത് ഏകദേശം 42.8 ശതമാനം വളര്‍ച്ചയാണ് 2023-24 കാലത്ത് ഉണ്ടായത്. നിരവധി സാധാരണക്കാര്‍ കഴിഞ്ഞ മാസങ്ങളില്‍ ഓഹരിക്കച്ചവടത്തിലേക്ക് വന്നിരുന്നു. ഇവരില്‍ ഭൂരിഭാഗവും ഊഹക്കച്ചടവടത്തിലൂടെ പണം കളയുകയാണെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്തായാലും നികുതികള്‍ കൂട്ടുക വഴി ഈ ആശങ്കകള്‍ക്ക് ഏറെക്കുറെ പരിഹാരമായിരിക്കുകയാണ്. അതല്ലെങ്കില്‍ ഓഹരി വിപണിയില്‍ ഊഹക്കച്ചവടത്തിലൂടെ കോടീശ്വരന്മാരാകാം എന്ന് കരുതി വരുന്ന പാവപ്പെട്ട സാധാരണക്കാരുടെ കൂട്ട ആത്മഹത്യ ഇന്ത്യ കണ്ടേനെ. അത് രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ മോദിയ്‌ക്കെതിരെ ആയുധമായി ഊതിപ്പെരുപ്പിക്കുകയും ചെയ്തേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക