തിരുവനന്തപുരം: 16-ാമത് ഐഡിഎസ്എഫ്എഫ്‌കെയുടെ ഭാഗമായ ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ബേഡി ബ്രദേഴ്‌സിനെ (നരേഷ് ബേഡി, രാജേഷ് ബേഡി) തെരഞ്ഞെടുത്തതായി മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 26 ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരത്ത് കൈരളി തിയേറ്ററില്‍ മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.
26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയില്‍ ബേഡി ബ്രദേഴ്‌സിന്റെ ചേസിംഗ് ഷാഡോസിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍, ലഡാക്ക് ദ ഫോര്‍ബിഡന്‍ വില്‍ഡര്‍നെസ്, സാധൂസ് ലിവിംഗ് വിത്ത് ദ ഡെഡ് വൈല്‍ഡ്, അഡ്വഞ്ചേഴ്‌സ് ഹോട്ട് എയര്‍ ബലൂണിംഗ് വിത്ത് ബേഡി ബ്രദേഴ്‌സ്, മൊണാര്‍ക്ക് ഓഫ് ദ ഹിമാലയാസ്, കോര്‍ബറ്റ്‌സ് ലെഗസി, ചെറൂബ് ഓഫ് മിസ്റ്റ് റെഡ് പാണ്ട എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.











