തൊടുപുഴ : ആറൻമുള വള്ളസദ്യയും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും മുഖ്യ ആകർഷണമാക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ തൊടുപുഴ യാത്ര സംഘടിപ്പിക്കുന്നു.
വനവാസകാലത്ത് പഞ്ചപാണ്ടവർ പൂജിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന വിഗ്രഹങ്ങൾ പ്രതിഷഠിച്ചിട്ടുള്ള ക്ഷേത്രങ്ങളായ തൃചിറ്റാറ്റ് മഹാ വിഷ്ണു ക്ഷേത്രം, (യുധിഷ്ഠരൻ ആരാധിച്ചിരുന്ന) തൃപുലിയൂർ ക്ഷേത്രം (ഭീമൻആരാധിച്ചിരുന്ന)തിരുവൻവണ്ടൂർ ക്ഷേത്രം, (നകുലൻ ആരാധിച്ചിരുന്ന) തൃക്കൊടിത്താനം(സഹദേവൻആരാധിച്ചിരുന്ന)തിരുആറൻമുള ക്ഷേത്രം(അർജ്ജുനൻ ആരാധിച്ചിരുന്ന) എന്നിവയും കുന്തിയെ ദേവീ സങ്കൽപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള മുതുകുളം ക്ഷേത്രവും പഞ്ചപാണ്ഡവർ പണികഴിപിച്ച പൂർത്തിയാക്കാനാകാത്ത കവിയൂർ ഗുഹാക്ഷേത്രവും സന്ദർശിക്കുന്നതിനോടൊപ്പം ആറൻമുളയിലെത്തി പ്രസിദ്ധമായ വള്ളസദ്യയും കഴിച്ച് വിശ്വപ്രസിദ്ധമായ ആറൻമുള കണ്ണാടിയുടെ നിർമ്മാണവും കണ്ട് മടങ്ങാനാണ് അവസരം ലഭിക്കുക.
ജൂലൈ 28 ഞായറാഴ്ച തൊടുപുഴയിൽ നിന്നും കൃത്യം രാവിലെ 5 മണിക്ക് തന്നെ പുറപ്പെടുന്ന ഈ യാത്രക്ക് വള്ളസദ്യയുടെ ചാർജ്ജും ബസ് ചാർജ്ജും ഉൾപെടെ 1040 രൂപയാണ് ഈടാക്കുന്നത്. രാവിലെ 10 മണി മുതൽ 4.30 വരെയുള്ള സമയങ്ങളിൽ തൊടുപുഴ ഡിപ്പോയിൽ എത്തി സീറ്റുകൾ ബുക്ക് ചെയ്യുക. 50 സീറ്റുകൾ മാത്രമാണ് ഉള്ളത്
കൂടുതൽ വിവരങ്ങൾക്ക്
83048 89896 Siji Joseph
9744910 383 Ajish R.Pillai
96051 92092 Aravind S
പ്രതികരിക്കാൻ ഇവിടെ എഴുതുക: