ബെംഗളൂരു: കര്‍ണാടകയില്‍ ഐടി മേഖലയിലെ ജീവനക്കാരുടെ തൊഴില്‍ സമയം ദിവസം 14 മണിക്കൂര്‍ വരെയാക്കി ഉയര്‍ത്താന്‍ നീക്കം. കര്‍ണാടക ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതിചെയ്ത് ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചന. നിലവില്‍ ഒമ്പതുമണിക്കൂര്‍ ജോലിയും പരമാവധി ഒരു മണിക്കൂര്‍ ഓവര്‍ടൈമും ഉള്‍പ്പെടെ പത്തുമണിക്കൂര്‍വരെയാണ് ജോലിസമയം. ബില്ലിനെതിരെ നിരവധി ജീവനക്കാര്‍ രംഗത്തെത്തി.
നിയമപരമായി ജോലി സമയം 14 മണിക്കൂറായി (12 മണിക്കൂര്‍ + 2 മണിക്കൂര്‍ ഓവര്‍ടൈം) നീട്ടുന്ന ഭേദഗതിയില്‍ തങ്ങളുടെ നിര്‍ദേശം ഉള്‍പ്പെടുത്തണമെന്നാണ് ഐടി കമ്പനികളുടെ ആവശ്യം. നിലവില്‍ തൊഴില്‍ നിയമങ്ങള്‍ 10 മണിക്കൂര്‍ വരെ ജോലി സമയം അനുവദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രാഥമിക യോഗം ചേര്‍ന്നിട്ടുണ്ടെന്നും കൂടുതല്‍ തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നിര്‍ദേശം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും. കര്‍ണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ജോലി സമയം നീട്ടാനുള്ള നീക്കം.
ജോലി ചെയ്യുന്ന ഷിഫ്റ്റുകളുടെ എണ്ണം കുറയുന്നതിനാല്‍ തൊഴിലാളികളില്‍ മൂന്നിലൊന്ന് പേര്‍ക്കും തൊഴിലില്ലാതാകുമെന്ന് യൂണിയന് മുന്നറിയിപ്പ് നല്കി. നിലവിലുള്ള മൂന്ന് ഷിഫ്റ്റ് സമ്പ്രദായത്തിന് പകരം രണ്ട് ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് പോകാന്‍ ഈ ഭേദഗതി കമ്പനികളെ അനുവദിക്കുകയും തൊഴിലാളികളില്‍ മൂന്നിലൊന്ന് പേരെ അവരുടെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. ഐടി ജീവനക്കാര്‍ക്കിടയില്‍ വര്‍ധിച്ച ജോലി സമയം ആരോഗ്യപരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന പഠനങ്ങളും യൂണിയന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: