Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ അടിയന്തര നടപടികൾ വേണം: സീറോ മലബാർ സഭാ അൽമായ ഫോറം  

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 05:08 pm IST
in Kerala

കേരളത്തിലെ ക്രൈസ്തവസമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ സത്വര നടപടികൾ കൈക്കൊള്ളാൻ സീറോ മലബാർ അൽമായ ഫോറം  അഭ്യർത്ഥിക്കുന്നു.കർഷകർ അനുഭവിക്കുന്ന വിവേചനങ്ങളും കഷ്ടതകളുംമനസ്സിലാക്കി അനുകൂല തീരുമാനങ്ങൾക്കു വഴിയൊരുക്കാൻ സർക്കാർ തയ്യാറാകണം.ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ തലത്തിൽ പ്രായോഗിക നടപടികൾ വൈകുന്നത് ക്രൈസ്തവ സമൂഹത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുഭാവപൂർണമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധിക്കുശേഷവും കർഷകരുടെ ആശങ്കകൾ പരിഹരിക്കപ്പെടാതെ നിൽക്കുന്നു എന്ന സത്യം സംസ്ഥാന സർക്കാർ മനസ്സിലാക്കണം.കൃഷി ഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ കർഷകന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കർഷകനെ സംരക്ഷിക്കുന്ന നയങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് ദുഃഖകരമാണ്.വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലമുള്ള ജീവഹാനി സമീപക്കാലത്തു വളരെയേറെ വർദ്ധിച്ചിരിക്കുന്നത് കർഷകരെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ തീർത്തും നിരാശാജനകമാണ്.

വന്യമൃഗശല്യവും, വിലയിടിവും കൊണ്ട് ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ മഴക്കാല ദുരിതങ്ങളും ഏറ്റുവാങ്ങുന്നതോടെ കര്‍ഷക ജീവിതങ്ങളെ വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണെന്ന് സർക്കാരിനെ ഓർമ്മിപ്പിക്കുന്നു. കാർഷിക മേഖലയിലെ പ്രതിസന്ധി ഇപ്പോഴും സർക്കാർ ഗൗരവമായി എടുത്തിട്ടില്ല. കൃഷി നാശത്തിനിരകളായ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചോ അവരുടെ വായ്‌പാ ഭാരം ലഘൂകരിക്കുന്നതിനോ കാര്യമായ നടപടികളൊന്നുമില്ല. ബാങ്കുകളും ഇക്കാര്യത്തിൽ വിമുഖത കാണിക്കുകയാണ്. കാർഷിക വായ്‌പകൾ എഴുതിത്തള്ളുന്നതിനെ കുറിച്ചോ കാലാവധി നീട്ടി നൽകുന്നതിനെ കുറിച്ചോ കാര്യമായ ചർച്ചകൾ പോലും നടക്കുന്നില്ല.പ്രതിസന്ധികളിൽ കർഷകർക്ക് ആശ്വാസം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് ഓർമ്മിപ്പിക്കുന്നു.

റവന്യൂ-വനം-ന്യൂനപക്ഷ ക്ഷേമം-തദ്ദേശസ്വയംഭരണം-കൃഷി എന്നീ വകുപ്പ് മന്ത്രിമാരുടെ സംയോജിത നീക്കങ്ങൾ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഉണ്ടാകണം.സംവരണേതര വിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം അർഹരായവർക്കു ലഭിക്കുന്നതിൽ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചും സ്വാശ്രയ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമ നിർമ്മാണങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾ പരിഹരിക്കണം.

കർഷകരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗശല്യം, ബഫർസോണും പരിസ്ഥിതിലോല പ്രദേശങ്ങളും നിർണ്ണയിക്കുന്നതിലെ അശാസ്ത്രീയത, ദളിതു ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ,കുട്ടനാട്ടിലെ കർഷകരും തീരദേശനിവാസികളും അനുഭവിക്കുന്ന പ്രതിസന്ധികൾ എന്നിവ സംസ്ഥാന സർക്കാർ അനുഭാവപൂർവ്വം  പരിഗണിക്കണം. രാഷ്‌ട്രനിർമ്മാണത്തിനായുള്ള ക്രൈസ്തവരുടെ സംഭാവനകളെ അവഗണിക്കുന്ന സമീപനം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിലുള്ള ആശങ്ക സീറോ മലബാർ അൽമായ ഫോറം സംസ്ഥാന സർക്കാരിനെ അറിയിക്കുന്നു.ന്യൂനപക്ഷക്ഷേമപദ്ധതികൾ വിതരണം ചെയ്യുന്നതിൽ ക്രൈസ്തവർക്ക് എതിരെ നീതീകരിക്കാനാകാത്ത വിവേചനവും നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്നുണ്ട്.കേരളത്തിൽ വിവിധ മേഖലകളിൽ ക്രൈസ്തവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.

Tags: wild animalsChristian communitySyro-Malabar Church Laity ForumFarmers Problems
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

Elephant attack worker
Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Kerala

വന്യ മൃഗശല്യം: സര്‍ക്കാരിനെ വിമര്‍ശിച്ച് മലങ്കരസഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.