- ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 5 വരെ
- വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in-ല്‍
- പഠനാവസരം സര്‍ക്കാര്‍/സ്വാശ്രയ നഴ്സിങ് കോളേജുകളില്‍
- യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ്ടു+50% മാര്‍ക്കോടെ ജിഎന്‍എം
- അപേക്ഷാ ഫീസ് 1000 രൂപ, എസ്സി/എസ്ടി വിഭാഗത്തിന് 500 രൂപ
- പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേക്ക് 2024-25 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് ഡിഗ്രി പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.lbscentre.kerala.gov.in- ല്‍ ലഭിക്കും. പ്രോസ്പെക്ടസ് വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 500 രൂപ മതി. ഓണ്‍ലൈനായി ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. കോഴ്സ് ദൈര്‍ഘ്യം 24 മാസമായിരിക്കും. കേരളീയര്‍ക്കും കേരളീയേതര വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും പ്രവേശനം തേടാം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐഛിക വിഷയമായി പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി (ജിഎന്‍എം) കോഴ്സ് പാസായിരിക്കുകയും വേണം. ഉയര്‍ന്ന പ്രായപരിധി 45 വയസ്. സര്‍വ്വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷകര്‍ക്ക് 49 വയസുവരെയാകാം. ആരോഗ്യവകുപ്പിനു കീഴിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലും മറ്റുമുള്ള ജീവനക്കാര്‍/നഴ്സുമാര്‍ക്കാണ് സര്‍വ്വീസ് ക്വാട്ടയിലേക്ക് അപേക്ഷിക്കാവുന്നത്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
സര്‍വീസ് ക്വാട്ടാ സീറ്റുകള്‍: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നോമിനേറ്റ് ചെയ്യുന്ന 12 പേര്‍ക്കും, ആരോഗ്യവകുപ്പ് ഡയറക്ടര്‍ നോമിനേറ്റ് ചെയ്യുന്ന 11 പേര്‍ക്കും ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ നോമിനേറ്റ് ,ചെയ്യുന്ന ഒരാള്‍ക്കുമാണ് സര്‍വ്വീസ് ക്വാട്ടാ സീറ്റുകളില്‍ പ്രവേശനം ലഭിക്കുക. സര്‍വ്വീസ് സീനിയോറിട്ടിയുടെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്. പ്രവേശന പരീക്ഷക്ക് 45% മാര്‍ക്ക് ലഭിച്ചിരിക്കണം.
്രപവേശന പരീക്ഷ: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുക. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാവും. 90 മിനിട്ട് സമയം അനുവദിക്കും. പരീക്ഷയുടെ വിശദാംശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
റാങ്ക്ലിസ്റ്റിലുള്ളവര്‍ക്കാണ് കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നത്. ഓപ്ഷന് രജിസ്ട്രേഷന് പ്രത്യേകം സമയവും സൗകര്യവും ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഹെല്പ്പ്ലൈന് നമ്പര്‍ 0471-2560363, 2560364.
പ്രതികരിക്കാൻ ഇവിടെ എഴുതുക: