തൃശ്ശൂര്‍: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സഹകരണത്തോടെ അയോദ്ധ്യയില്‍ സരയൂ നദിയുടെ തീരത്ത് അശോകവനം നട്ടുപിടിപ്പിക്കുന്നു. നിരവധി അസുഖങ്ങള്‍ക്ക് മരുന്നാണ് അശോകവൃക്ഷം. വംശനാശം നേരിടുന്ന വൃക്ഷത്തെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് കേരളത്തിലെ വിദ്യാഭ്യാസ വികാസ കേന്ദ്രവും ബെംഗളൂരു അദമ്യ ഫൗണ്ടേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
അശോക വൃക്ഷത്തൈകളുമായി പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തകരായ സുരേഷ് വനമിത്രയും ബിനുവും ഇന്ന് തൃശ്ശൂരില്‍ നിന്ന് യാത്ര തിരിക്കും. രാവിലെ 10.30ന് തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ യാത്രയയപ്പ് യോഗം ചേരും.
ഉച്ചയ്ക്ക് 12ന് ഗോരഖ്പൂര്‍-രപ്തി സാഗര്‍ എക്സ്പ്രസിലാണ് വൃക്ഷത്തൈകള്‍ അയോദ്ധ്യയിലേക്ക് കൊണ്ടുപോകുന്നത്.
വിദ്യാഭ്യാസ വികാസ കേന്ദ്രം ദേശീയ സംയോജക് എ. വിനോദ്, സംസ്ഥാന അധ്യക്ഷന്‍ ഡോ. ഇന്ദുചൂഡന്, ദല്‍ഹി സംസ്കൃത സര്‍വകലാശാല ഗുരുവായൂര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. ഷൈന്‍, പി.എന്‍. ഉണ്ണിരാജന്, അഡ്വ. ശശികുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: