കഴിഞ്ഞ നാല് വര്‍ഷത്തോളമായി കാനഡ ദേശീയ ഫുട്ബോളില്‍ മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. സൂവര്‍ണ തലമുറയുടെ ഉദയത്തിന്റെ ഭാഗമായി സമീപ വര്‍ഷങ്ങളില്‍ അവര്‍ മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. നീണ്ട 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ ലോകകപ്പില്‍ യോഗ്യത നേടിക്കൊണ്ട് ഖത്തറില്‍ കനേഡിയന്‍ സംഘം ബൂട്ടുകെട്ടി ഇറങ്ങി. രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കുന്ന അടുത്ത ലോകകപ്പിലും കാനഡക്കാര്‍ പന്ത് തട്ടാനുണ്ടാകും. ആതിഥേയ ടീം എന്ന ലേബലിലാണ് അവര്‍ക്ക് സ്വാഭാവിക യോഗ്യത ഉറപ്പാക്കയത്. അതൊരു ഫ്രീ പാസ് അല്ലെന്ന് തെളിയിക്കുന്ന കാഴ്ച്ചയാണ് അമേരിക്കന്‍ മണ്ണില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളില്‍ അവര്‍ കാണിച്ചുതന്നത്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കളിക്കാന്‍ അവസരം കിട്ടിയത്. ആദ്യ മത്സരത്തില്‍ നേരിട്ടത് നിലവിലെ കോപ്പ ജേതാക്കളായ അര്‍ജന്റീനയെ. ലോകചാമ്പ്യന്മാരയും ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരുമായി അര്‍ജന്റീനയെ നന്നായി പരീക്ഷിക്കാന്‍ കനേഡിയന്‍ സംഘത്തിന് സാധിച്ചു. മത്സരം തോറ്റെങ്കിലും അവരുടം പോരാട്ടവീര്യത്തെ മാനിക്കാന്‍ കളിവിലയിരുത്തലുകാര് തിടുക്കപ്പെട്ടു. പ്രതിരോധത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഫുള്‍ഹാമിന് വേണ്ടി കളിക്കുന്ന 18കാരന് ലൂക് ഡി ഫൗഗറോളസ്, മുന്‍നിരയില്‍ ഫ്രഞ്ച് ക്ലബ്ബ് ലില്ലെയുടെ സ്ട്രൈക്കര്‍ ജോനാതന് ഡേവിഡ്, മദ്ധ്യനിരയില്‍ ലിഗ് വണ്‍ ക്ലബ്ബ് മെഴ്സെല്‍ താരം ഇസ്മായില്‍ കോണ്‍ എന്നിവര്‍ ചേരുമ്പോള്‍ ടീം ആരെയും നേരിടാന്‍ സജ്ജമാണ് ഈ ടീം. അതിന്റെ തെളിവാണ് ഇന്നലെ നടന്ന മൂന്നാം സ്ഥാന പോരാട്ടത്തില്‍ നേടിയ വിജയത്തോളം പോന്ന പരാജയത്തിന്റെ മികവാര്‍ന്ന പ്രകടനം. കോപ്പയിലെ പ്രാഥമിക റൗണ്ടില്‍ അര്‍ജന്റീനയെ വിറപ്പിച്ചതിന് പിന്നാലെ ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. മൂന്നാം കളിയില്‍ മുന്‍ ജേതാക്കളായ ചിലിയെ സമനിലയില്‍ പൂട്ടി നോക്കൗട്ടിന് അര്‍ഹത നേടി. കോപ്പയിലെ രണ്ട് മുന്‍ ജേതാക്കളായ പെറുവിനെയും ചിലിയെയും പിന്തള്ളി ഗ്രൂപ്പ് എയില്‍ നിന്നും അര്‍ജന്റീനയ്ക്കൊപ്പം രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്. വെനസ്വേലയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് സെമിപ്രവേശത്തോടെ കോപ്പ അമേരിക്കയിലെ ആദ്യ എന്‍ട്രി ആര്‍ഭാടമാക്കി. സെമിയില്‍ കേമന്മാരായ അര്‍ജന്റീനയ്ക്ക് മുന്നില്‍ കീഴടങ്ങിയെങ്കിലും അതിന്റെ സര്‍വ്വ പോരായ്മയും തീര്‍ക്കുന്ന പ്രകടനമാണ് ഇന്നലെ ഉറുഗ്വേയ്ക്കെതിരെ കാഴ്ച്ചവച്ചത്. മത്സരം 90 മിനിറ്റ് കവിയുമ്പോള്‍ 2-1ന് മുന്നിട്ടു നിന്ന ടീം വിജയം ഉറപ്പിച്ചതാണ്. ലൂയിസ് സുവാരസ് എന്ന സൂപ്പര്‍ താരത്തിന്റെ മികവാണ് ഉറുഗ്വേയുടെ മൂന്നാം സ്ഥാനം തട്ടിത്തെറിപ്പിച്ചത്. ഷൂട്ടൗട്ടില്‍ ടീം പരാജയപ്പെട്ട് നാലാം സ്ഥാനത്തായി.
കഴിഞ്ഞ മാസം ടീമിന്റെ സ്ഥിരം കോച്ചായി ജെഫെ മാര്‍ഷ് എന്ന അമേരിക്കന്‍ ചുമതലയേറ്റ ശേഷമാണ് അഭൂതപൂര്‍വ്വമായ പ്രകടന വൈഭവം കാഴ്ച്ചവച്ച് തുടങ്ങിയത്. കരുത്തരായ ഫ്രാന്‍സിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ടീം കോപ്പ അമേരിക്കയില്‍ പന്ത് തട്ടാനെത്തിയത്. ടീമിന്റെ കരുത്ത് അളക്കാന്‍ വരുന്ന സപ്തംബറില്‍ രണ്ട് മത്സരങ്ങളാണ് കാത്തിരിക്കുന്നത് അയല്‍ക്കാരായ അമേരിക്കയ്ക്കും മെക്സിക്കോയ്ക്കും എതിരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: