‘ആവേശം’ സിനിമ മോഡല്‍ പിറന്നാള്‍ ആഘോഷം വീണ്ടും. ഇത്തവണ വാരാപ്പുഴയില്‍. ഗുണ്ടാ നേതാവിന്റെ പിറന്നാളിനെത്തിയ 8 ഗുണ്ടകള്‍ പിടിയിലായി. വധശ്രമകേസില്‍ ഉള്‍പ്പെടെയുള്ളവരെയാണ് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.
മഞ്ഞുമ്മല്‍ സ്വദേശിയായ ഗുണ്ട പശ്ചാത്തലമുള്ള ആളുടെ മകന്റെ പിറന്നാള്‍ പാര്‍ട്ടിക്കാണ് ഇവര്‍ ഒത്തുകൂടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തി പരിപാടി പിരിച്ചുവിട്ടു. 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം കഴിഞ്ഞ ദിവസം തൃശൂരിലും സമാനമായ സംഭവം നടന്നിരുന്നു. തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ 32 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: