ശത്രുഘന്‍ സിഹന്ഹയുടെ മകളും നടിയുമായ സൊനാക്ഷി സിന്‍ഹ മുസ്ലിം മതത്തില്‍പ്പെട്ട നടന് സഹീര്‍ ഇഖ്ബാലിനെ വിവാഹം കഴിച്ചത് ലവ് ജിഹാദാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അരങ്ങേറുകയാണ്.
അതിനിടെയാണ് വിവാഹത്തിന്റെ അടുത്ത ദിവസം ശത്രുഘന്‍സിന്‍ഹ ആശുപത്രിയില്‍ ആയത്. മകള്‍ മുസ്ലിമിനെ വിവാഹം കഴിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും താന്‍ മതേതരനാണെന്നും എല്ലാം പ്രസ്താവിച്ചെങ്കിലും അദ്ദേഹത്തിന് ഉള്ളില്‍ അസ്വാസ്ഥ്യമുണ്ടായിരുന്നു. അതാണ് ശാരീരകാസ്വാസ്ഥ്യത്തിലേക്ക് നയിച്ചത്. മകള്‍ മുസ്ലിിമിനെ വിവാഹം കഴിക്കുന്നതും മകള്‍ക്ക് സഹീര്‍ ഇഖ്ബാലിനേക്കാള് പ്രായക്കൂടുതലുള്ളതും ശത്രുഘന്‍ സിന്‍ഹയെ അസ്വസ്ഥനാക്കുന്നുണ്ട്. ബിജെപിയില്‍ നിന്നും പുറത്തുപോയശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘന്‍ സിന്‍ഹ 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രവിശങ്കര്‍ പ്രസാദിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അതുവരെ മോദിയെ ശക്തമായി വിമര്‍ശിച്ച ശത്രുഘന്‍ സിന്‍ഹ തോല്‍വിയോടെ നിശ്ശബദ്നായതായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം തൃണമൂലില്‍ ചേര്‍ന്നു. 2024ല്‍ അദ്ദേഹം തൃണമൂല്‍ ടിക്കറ്റില്‍ എംപിയായി. മകള്‍ മുസ്ലിമിനൊപ്പം പോയാലും അതിനെ പരസ്യമായി എതിര്‍ക്കാന്‍ തന്റെ രാഷ്ട്രീയം കാരണം ശത്രുഘന്‍സിന്‍ഹയ്ക്ക് ആവില്ല. മതേതരനായി നിലകൊള്ളാനേ അദ്ദേഹത്തിനു കഴിയൂ. അതുകൊണ്ട് തന്നെ ആദ്യ ദിവസങ്ങളിലെ എതിര്‍പ്പ് മാറ്റിവെച്ച് അദ്ദേഹം വിവാഹത്തില്‍ പങ്കെടുത്തു.
പക്ഷെ അദ്ദേഹത്തിന്റെ മകന് ലവ് സിന്‍ഹ സൊനാക്ഷിയുടെ വിവാഹത്തോടുള്ള എതിര്‍പ്പ് തുടക്കം മുതലേ പരസ്യമാക്കിയിരുന്നു. രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള വിടവ് പ്രശ്നമാണെന്നാണ് ലവ് സിന്‍ഹയുടെ അഭിപ്രായം.
പക്ഷെ വിവാഹദിനത്തിലും തുടര്‍ന്നും സന്തോഷവതിയായാണ് സൊനാക്ഷി കാണപ്പെടുന്നത്. തന്റെ ഏറ്റവും സുന്ദരമായ ദിനങ്ങളാണ് ഇതെന്ന് സൊനാക്ഷി പറയുന്നു. ഇതിനിടയില്‍ നടി ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സൊനാക്ഷിയെ മതം മാറ്റുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ആവേശത്തോടെ സഹീര്‍ ഇഖ്ബാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം എത്ര നാളുണ്ടാവും എന്നും സമൂഹമാധ്യമങ്ങള്‍ മറുചോദ്യം ചോദിക്കുന്നു.
ഇതിനിടെ അമ്മ പൂനം സിന്‍ഹ വിവാഹദിവസം വധുവിനെ യാത്രയാക്കുന്ന സമയത്ത് പൊട്ടിക്കരഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സൊനാക്ഷി തന്നെ അമ്മ പൂനം സിന്‍ഹ പൊട്ടിക്കരഞ്ഞ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ്. പൂനം സിന്‍ഹയും ശത്രുഘന്‍ സിന്‍ഹയും എത്രയോ കാലമായി കടുത്ത ഹിന്ദുമതവിശ്വാസികളാണ്. മാത്രമല്ല, അവര്‍ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായ പൂജയും ആചാരങ്ങളും എല്ലാം അതുപോലെ പിന്തുടരുന്നവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: