ആലപ്പുഴ: ഭാരതത്തിന്റെ തനത് വൈദ്യ ശാസ്ത്രമായ ആയുര്‍വേദത്തിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടുകൂടി ചില സംഘടനകളുടേയും വ്യക്തികളുടേയും നേതൃത്വത്തില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
മെഡിക്കല്‍ ടൂറിസം രംഗത്തുള്‍പ്പെടെ ബ്രഹത്തായ സാധ്യതകളാണ് ആയുര്‍വേദത്തിന് ഉണ്ടാകുവാന്‍ പോകുന്നത്. ഹീല്‍ ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ആയുര്‍വേദത്തിന്റെ പ്രസക്തി എത്തിക്കുവാന്‍ സര്‍ക്കാര്‍ മേഖലയില്‍ ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ കേരളത്തില്‍ ആയുര്‍വേദത്തെ തകര്‍ക്കാന്‍ നടത്തുന്ന ഇത്തരം പ്രചരണങ്ങളെ സര്‍ക്കാരുകളും പൊതുജനങ്ങളും ഗൗരവമായി കാണേണ്ടതാണ്.
വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. രവികുമാര്‍ കല്യാണിശേരിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. റ്റി.റ്റി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ ഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഡോ. ആദര്‍ശ് സി. രവി, ഡോ. സി.പി. അര്‍ജ്ജുന്‍ ഛന്ദ്, ഡോ. എന്‍. ദിനേഷ് കുമാര്‍, ഡോ. അമല്‍ എസ്. ബാബു, ഡോ. മനോജ് കുമാര്‍, ഡോ. സി. ബാലകൃഷ്ണന്‍, ഡോ. ആര്‍. ഹരിത, ഡോ. ആഭ എല്‍. രവി, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: