കൊച്ചി : പന്തയം ജയിക്കാന്‍ ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേറ്റു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലാണ് വിദ്യാര്‍ത്ഥി കയറിയത്. പന്തയം ജയിക്കാനാണ് സാഹസം കാട്ടിയത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷം ആന്റണി ജോസ് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലുണ്ടെന്നാണ് വിവരം. തീവ്രപരിചരണ വിഭാഗത്തിലാണ് ആന്റണി. ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: