ഗുവാഹത്തി : അസമില്‍ ശിവസാഗര്‍ ജില്ലയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്ന കേസില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി പൊലീസ് പിടിയിലായി.യൂണിഫോമില്ലാതെ ക്ലാസിലെത്തിയതു ചോദ്യം ചെയ്തതിനാണ് അധ്യാപകനെ കൊലപ്പെടുത്തിയത്.
കെമിസ്ട്രി അധ്യാപകന് രാജേഷ് ബറുവ ബെജവാഡ (55) ആണ് കുത്തേറ്റ് മരിച്ചത്. അധ്യാപകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ക്ലാസിലെ മോശം പ്രകടനത്തിന് അധ്യാപകന് ഇതേ വിദ്യാര്‍ഥിയെ ശകാരിക്കുകയും മാതാപിതാക്കളെ വിളിച്ച് കൊണ്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അധ്യാപകനെ കുത്തുന്നതിന് തലേ ദിവസമാണ് ഈ സംഭവമുണ്ടായത്.
എന്നാല്‍ അടുത്ത ദിവസം രക്ഷിതാക്കളെ കൂട്ടാതെയും യൂണിഫോമില്ലാതെയും ക്ലാസിലെത്തിയ കുട്ടിയെ അധ്യാപകന് ശകാരിച്ചു. ഇതിനിടെ വിദ്യാര്‍ഥി അധ്യാപകനെ കുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: