അദാനിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സന് സെബി (സെക്യൂരിറ്റീസ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍സെബിക്ക് അതിന് നിയമപരമായ അധികാരമില്ലെന്ന് ആന്‍ഡേഴ്സണ്‍. ഇന്ത്യയിലെ ഒരു കമ്പനിയെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി നശിപ്പിക്കാന്‍ ആന്‍ഡേഴ്സന് എന്ത് നിയമാധികാരമാണ് ഉള്ളത് എന്ന മറുചോദ്യത്തിന് മറുപടിയില്ല താനും. ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിക്ക് ചോദ്യം ചെയ്യാവുന്ന നിയമപരമായ അധികാരപരിധിക്ക് പുറത്താണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന ധനകാര്യ-ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമെന്നാണ് ആന്‍ഡേഴ്സന്റെ അവകാശവാദം. ആന്‍ഡേഴ്സന്റെ ഈ വാദത്തിനെതിരെ നിയമവശങ്ങള്‍ തേടുകയാണ് സെബി ഇപ്പോള്‍.
ഏറ്റവും രസകരം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഡാലോചനക്കാരന്‍ ആന്‍ഡേഴ്സനും വേണ്ടി വാദിക്കാന്‍ ഇവിടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒരുങ്ങി നില്‍ക്കുകയാണ്. ആന്‍ഡേഴ്സനെതിരെ സംസാരിക്കുന്ന സെബിക്ക് വേണ്ടി കയ്യടിക്കാന്‍ അവര്‍ ആരുമില്ല.
2023 ജനവരിയിലാണ് അദാനി ഗ്രൂപ്പിനെ കടപുഴക്കാവുന്ന ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കയിലുള്ള ധനകാര്യസ്ഥാപനം ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അടിമുടി അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. അദാനി അവരുടെ ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു, അദാനി ഗ്രൂപ്പ് മൗറീഷ്യസിലും മറ്റുമുള്ള കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണം കടത്തുന്നു, കമ്പനിയുടെ അക്കൗണ്ടുകളില്‍ തിരിമറി നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതില്‍ നിന്നും ലാഭം കൊയ്യാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അവര്‍ക്ക് ബന്ധമുള്ള കിംഗ് ഡന്‍ കാപിറ്റല്‍ എന്ന യുഎസിലെ ധനകാര്യ സ്ഥാപനത്തെ അദാനി ഓഹരികളില്‍ ഷോര്ട് സെല്ലിംഗ് നടത്തി കോടികള്‍ കൊയ്യാന്‍ സഹായിക്കുകയും ചെയ്തു. പക്ഷെ ഏറ്റവും തമാശ അദാനി ഓഹരികളില്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്താന്‍ കിംഗ് ഡന്‍ കാപിറ്റല്‍ ഇന്ത്യയിലെ കൊടക് മഹീന്ദ്ര ബാങ്കിനെ മറയാക്കി ഉപയോഗിച്ചു എന്നതാണ് വലിയ ഗൂഡാലോചന.
ഈ വിപണിയില്‍ ഏറെ സത്യസന്ധമായി നില്‍ക്കുന്ന ബിസിനസുകാരനാണ് കൊടക് മഹീന്ദ്രബാങ്കിന്റെ പ്രധാന ഉടമയായ ഉദയ് കൊടക്. അദ്ദേഹത്തിന്റെ മേലാണ് ഇപ്പോള്‍ അദാനി ചെളിവാരിയെറിഞ്ഞിരിക്കുന്നത്.
ഹിന്‍ഡന്‍ബര്‍ഗിന്റെ ആന്‍ഡേഴ്സന് നല്കിയ 46 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ കിംഗ് ഡന്‍ കാപിറ്റലിന്റെ ഉടമ മാര്‍ക് കിംഗ് ഡനെയും സെബി പ്രതിസ്ഥാനത്ത് നിര്‍ത്തിയതോടെ ആന്‍ഡേഴ്സന്‍ അങ്കലാപ്പിലായിരിക്കുകയാണ്. എന്തായാലും കൊടകിനെ തകര്‍ക്കാനുള്ള ആന്‍ഡേഴ്സന്റെ ശ്രമത്തെ ഇന്ത്യയിലെ ഓഹരി വിപണി പൊളിച്ചടുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൊടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ ഉയരുകയാണ്. മാത്രമല്ല, മാര്‍ക് കിംഗ് ഡന്റെ സ്ഥാപനമായ കിംഗ് ഡന്‍ കാപിറ്റലിന് ആന്‍ഡേഴ്സന്റെ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗിന് ബന്ധമുണ്ടെന്ന കാര്യം അറിയില്ലെന്നാണ് ഉദയ് കൊടക് പറയുന്നത്.
ഇന്ത്യന്‍ ഓഹരിവിപണിയില്‍ പണം മുടക്കാനും ഇന്ത്യയില്‍ പണം നിക്ഷേപിക്കാനും വിദേശ ഇന്ത്യക്കാരെ സഹായിക്കാന്‍ വേണ്ടി കൊടക് മഹീന്ദ്ര ഇന്‍വെസ്റ്റ് മെന്‍റ് ലിമിറ്റഡ് ഉണ്ടാക്കിയ കമ്പനിയാണ് മൗറീഷ്യസ് ആസ്ഥാനമായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഏറ്റവുമധികം സര്‍ക്കാരിനെ ക്രൂശിച്ച് രംഗത്ത് വന്നത് രാഹുല്‍ഗാന്ധിയും ജയറാം രമേശുമാണ്. ഇവര്‍ ജോര്‍ജ്ജ് സോറോസിന്റെ ശൃംഖലയില്‍പ്പെട്ട ഇന്ത്യയുടെ പ്രതിനിധികളാണോ എന്ന് നേരത്തെ മുതലേ വിമര്‍ശനമുണ്ട്. രാഹുല്‍ ഗാന്ധി ഇടയ്‌ക്കിടെ വിദേശ യാത്ര എന്ന പേരില്‍ പോകുന്നത് ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട ചില വ്യക്തികളെ രഹസ്യമായി കൂടിക്കാഴ്ച നടത്താനാണെന്ന് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ സെബി 46 പേജുള്ള കാരണം കാണിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ഹിന്‍ഡന്‍ബര്‍ഗ് ഉടമ ജോര്‍ജ്ജ് ആന്‍ഡേഴ്സന്‍ അസ്വസ്ഥനാണ്. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ കൊടക് ബാങ്കിനെക്കൂടി ഈ വിവാദത്തില്‍ വലിച്ചിടുകയാണ്.
അദാനി ഗ്രൂപ്പിനെതിരെ വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനാണ് ഹിൻഡബർഗ് ഉടമ നാഥന്‍ ആന്‍ഡേഴ്സന് 46 പേജുള്ള കാരണം കാണിക്കൽ നോട്ടീസ്. സെബി അയച്ചത്. സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി എന്തുകൊണ്ടാണ് അദാനി ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തത് വഴി നേട്ടമുണ്ടാക്കിയ കൊടക് മഹീന്ദ്ര ബാങ്കിന്റെ ഫണ്ടിനെക്കുറിച്ച് സെബി അന്വേഷണം നടത്താത്തത് എന്ന മറുചോദ്യം ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് ഹിന്‍ഡന്‍ബര്‍ഗ് ഉടമ നാഥന്‍ ആന്‍ഡേഴ്സന്റെ ശ്രമം. കൊടക് അവരുടെ ഇന്‍റര്‍നാഷണല്‍ ഫണ്ടായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട് വഴിയാണ് അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഷോര്ട് സെല്ലിംഗ് നടത്തിയതെന്നും നാഥന്‍ ആന്‍ഡേഴ്സന്‍ ആരോപിച്ചു.കിംഗ് ഡന്‍ കാപിറ്റല്‍ ഇന്‍വെസ്റ്റ് മെന്‍റിന്റെ ഒരു ഉപകമ്പനിയായ കിംഗ് ഡന്‍ ഓഫ് ഷോര്‍ മാസ്റ്റര്‍ ഫണ്ട് വഴിയാണ് കൊടക് മഹീന്ദ്ര ഇന്‍വെസ്റ്റ് മെന്‍റ് ലിമിറ്റഡുമായി ബന്ധപ്പെട്ട മൗറീഷ്യസ് ആസ്ഥാനമായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട് വഴി അദാനിയുടെ ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തത്. ഇതാണ് ആന്‍ഡേഴ്സന്റെ മറ്റൊരു ചതി.
ഇപ്പോള്‍ ഇന്ത്യയിലെ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ആന്‍ഡേഴ്സന്‍ നടത്തിയ വ്യാജമായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി സെബി ചോദിച്ചപ്പോള്‍ സെബിക്ക് അതിന് അധികാരമില്ലെന്നും താന്‍ യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണെന്നും ഉള്ള മറുപടിയാണ് ഹിന്‍ഡന്‍ബര്‍ഗ് ഉടമ ആന്‍ഡേഴ്സന്‍ നിരത്തുന്നത്. അതായത് ഹിന്‍ഡന്‍ബര്‍ഗ് ഉടമ നാഥന്‍ ആന്‍ഡേഴ്സന് ഇന്ത്യയിലെ ഒരു കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ നിയമാധികാരമുണ്ട്, എന്നാല്‍ വ്യാജആരോപണങ്ങളാണ് നാഥന്‍ ആന്‍ഡേഴ്സന്‍ ഉയര്‍ത്തിയതെന്ന് 46 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ സെബി അക്കമിട്ട് നിരത്തിയപ്പോള്‍ ആന്‍ഡേഴ്സന്‍ പറയുന്നു സെബിക്ക് തന്നെ ചോദ്യം ചെയ്യാന്‍ നിയമാധികാരമില്ലെന്ന്. ഈ തൊടുന്യായം ചെലവാകില്ല. സെബി ഹിന്‍ഡന്‍ബര്‍ഗിനും അതിന്റെ ഉടമ ആന്‍ഡേഴ്സനും എതിരെ പഴുതടച്ചുള്ള നീക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നു എന്നതാണ് ഒടുവിലത്തെ വാര്‍ത്ത. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് പുരപ്പുറത്ത് കയറി നിന്ന് ബഹളമുണ്ടാക്കിയ രാഹുല്‍ ഗാന്ധിയും ജയറാം രമേഷും സുപ്രീംകോടതിയിലെ മോദി വിരുദ്ധ ലോബിയുടെ അഭിഭാഷകരായ പ്രശാന്ത് ഭൂഷണും അഭിഷേക് മനു സിംഘ് വിയും അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് എന്നറിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: