Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തിന് വാഗ്ദാനം ചെയ്ത ‘ഇതാണ് കാര്യം’ 100 ദിന കർമ്മ പദ്ധതിക്ക് തുടക്കമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 01:26 pm IST
in Kerala

ന്യൂഡൽഹി: ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ  രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തിന് വാഗ്ദാനം ചെയ്ത ‘ഇതാണ് കാര്യം’ 100 ദിന കർമ്മ പദ്ധതിക്ക് തുടക്കമാവുന്നു. തിരുവനന്തപുരം പൊഴിയൂരിലെ തീരദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിക്കാൻ ഫിഷറീസ് മന്ത്രാലയത്തിൽ നിന്ന് വിദഗ്ധ സംഘത്തെ നിയോഗിച്ച് നടപടികൾ ആരംഭിക്കാൻ അടിയന്തരമായി ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗിന് നിവേദനം നൽകി. തീരദേശ ഗ്രാമങ്ങളെ സംരക്ഷിക്കുന്നതിനായി മിനി ഹാർബർ, പുലിമുട്ട് നിർമ്മാണം എന്നിവയുൾപ്പെടുന്ന സമഗ്ര കർമ്മപദ്ധതി തയ്യാറാക്കുകയാണ് വേണ്ടതെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.

2024 മാർച്ചിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പൊഴിയൂരിലെ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ രാജീവ് ചന്ദ്രശേഖറിന് മുന്നിൽ വെച്ചിരുന്നു. അദ്ദേഹം ഇക്കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ഫിഷറീസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന ഉറപ്പും അന്നേരം തന്നെ നൽകിയിരുന്നു. ഇതേത്തുടർന്നാണ് മുൻഗണനാടിസ്ഥാനത്തിൽ അവരുടെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രി ഇടപെടണമെന്ന അഭ്യർത്ഥന നടത്തിയത്.

പൊഴിയൂർ, പരുത്തിയൂർ, കൊല്ലങ്കോട് വില്ലേജുകളിലെ നിരവധി വീടുകൾ കടൽക്ഷോഭം മൂലം അപകടാവസ്ഥയിലാണ്. തിരുവനന്തപുരം ജില്ലയിലെ 42 ൽപ്പരം മത്സ്യബന്ധന ഗ്രാമങ്ങളിലായി താമസിക്കുന്ന 2,66,854- ലധികം മത്സ്യത്തൊഴിലാളികളടങ്ങുന്ന സമൂഹം ദൈനംദിന ജീവിതത്തിൽ ഏറെ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്ന്  രാജീവ് ചന്ദ്രശേഖർ ഫിഷറീസ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതോടൊപ്പം വലിയതുറ പാലം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചും സത്വരനടപടികൾ കൈക്കൊള്ളണമെന്നും  രാജീവ് ചന്ദ്രശേഖർ ഫിഷറീസ് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. 2021 മെയ് മാസമുണ്ടായ ചുഴലിക്കാറ്റിൽ 204 മീറ്റർ നീളമുള്ള കടൽപ്പാലത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയുണ്ടായി. കടൽപ്പാലം പുനഃസ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ശ്രീ രാജീവ് ചന്ദ്രശേഖറിനു മുന്നിൽ വെച്ചിരുന്നു. ‘ഇനി കാര്യം നടക്കും’ എന്ന തന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇക്കാര്യം അദ്ദേഹം ഉൾപ്പെടുത്തുകയും ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിന്റെ കോപ്പി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി  ജോർജ് കുര്യനും  രാജീവ് ചന്ദ്രശേഖർ നൽകി.

ഏറെ നാളായി ദുരിതമനുഭവിക്കുന്ന പൊഴിയൂരിലെയും വലിയതുറയിലെയും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ 100 ദിവസത്തെ അജണ്ടയുടെ പട്ടികയിൽ പ്രധാനം.

വൈകിയാണെങ്കിലും തീരദേശ മേഖലകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന് കോൺഗ്രസ് എം.പി  ശശി തരൂരും മുഖ്യമന്ത്രി  പിണറായി വിജയനും നടത്തുന്ന ശ്രമങ്ങളെയും  രാജീവ് ചന്ദ്രശേഖർ അനുമോദിച്ചു. ആത്മാർത്ഥതയും രാഷ്‌ട്രീയ ഇച്ഛാശക്തിയും ഉണ്ടായിരുന്നെങ്കിൽ വർഷങ്ങൾക്ക് മുമ്പേ തീരദേശ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ തന്റെ പ്രവർത്തനങ്ങൾ ഇതര രാഷ്‌ട്രീയ നേതാക്കളെ ഉണർത്താനും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും  രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Tags: Rajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.