”ഭരണഘടനയാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രചോദനം, ഭരണഘടന അതിന്റെ അസ്തിത്വത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേള ‘ജന്‍ ഉത്സവ്’ ആയി ആഘോഷിക്കും. ഭരണഘടനയുടെ ചൈതന്യ-ലക്ഷ്യങ്ങളെക്കുറിച്ച് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ജനങ്ങളെ ബോധവാന്മാരാക്കാന് ശ്രമിക്കും.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയരുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. ”സമ്പദ് വ്യവസ്ഥയെ അഞ്ചാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്നതാണ് അടുത്ത നിയോഗം.
ഈ നൂറ്റാണ്ട് സാങ്കേതിക വിദ്യാധിഷ്ഠിത നൂറ്റാണ്ടാണ്. പൊതുഗതാഗതം പോലുള്ള നിരവധി മേഖലകളില്‍ പുതിയ സാങ്കേതിക കാല്വയ്പ്പുകളുണ്ടായി. വൈദ്യശാസ്ത്രം, വിദ്യാഭ്യാസം അല്ലെങ്കില്‍ നവീകരണം തുടങ്ങിയ മേഖലകളില്‍ ചെറിയ നഗരങ്ങള്‍ വലിയ പങ്ക് വഹിക്കുമെന്നാണ് പ്രത്യാശ.
കര്‍ഷകര്‍, ദരിദ്രര്‍, നാരിശക്തി, യുവജനങ്ങള്‍ എന്നീ നാല് തൂണുകള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഈ മേഖലകളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ഇന്ത്യയുടെ വികസനത്തിന്റെ യാത്രയില്‍ നിര്‍ണായകമാണ്. കാര്‍ഷിക രംഗത്ത് വായ്പ, വിത്ത്, താങ്ങാനാവുന്ന വളം, വിള ഇന്‍ഷുറന്‍സ്, എംഎസ്പി സംഭരണം, എന്നിവ ഉറപ്പാക്കി. ”വിത്ത് മുതല്‍ വിപണി വരെ കര്‍ഷകര്‍ക്ക് എല്ലാ ഘട്ടത്തിലും സൂക്ഷ്മാസൂത്രണത്തിലൂടെ ശക്തമായ ഒരു സംവിധാനം നല്കാന് സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു.
ചെറുകിട കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കുന്ന പ്രക്രിയ ലളിതമാക്കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കും മൃഗസംരക്ഷണക്കാര്‍ക്കും കൂടി വ്യാപിപ്പിച്ചു.
വളങ്ങളുടെ സബ്സിഡിയായി 12 ലക്ഷം കോടി രൂപ പാവപ്പെട്ട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തുകയാണ്. കര്‍ഷകരെ ശാക്തീകരിക്കുന്നതിന് സര്‍ക്കാര്‍ മിനിമം താങ്ങുവിലയില്‍ (എംഎസ്പി) റെക്കോര്‍ഡ് വര്‍ധനവ് പ്രഖ്യാപിക്കുക മാത്രമല്ല, അവരില്‍നിന്ന് വാങ്ങുന്നതില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നെല്ല്, ഗോതമ്പ് കര്‍ഷകര്‍ക്ക് തന്റെ സര്‍ക്കാര്‍ 2.5 മടങ്ങ് കൂടുതല്‍ പണം എത്തിച്ചു.
‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മൂലമന്ത്രം ഉപയോഗിച്ച് ഭാരതത്തിന്റെ വികസന യാത്രയുടെ വ്യാപ്തി തുടര്‍ച്ചയായി വിപുലീകരിച്ചു. നാടോടികള്‍ക്കും അര്‍ദ്ധ നാടോടികള്‍ക്കും വേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചു. ജന്‍ മന് സ്കീമിന് കീഴില്‍ 24,000 കോടി രൂപയാണ് അനുവദിച്ചത്.
ഇന്ത്യയുടെ വികസന യാത്രയില്‍ പ്രധാന പങ്ക് വഹിച്ച വിശ്വകര്‍മജരുടെ ക്ഷേമത്തിനായി ഏകദേശം 13,000 കോടി രൂപയുടെ സഹായത്തോടെ പ്രൊഫഷണലിസം വളര്‍ത്തിയെടുക്കുകയും നൈപുണ്യ വികസനത്തിനുള്ള വിഭവങ്ങള്‍ നല്കി അവരുടെ ജീവിതം മാറ്റിമറിച്ചു. വഴിയോര കച്ചവടക്കാര്‍ക്ക് ബാങ്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനായി സ്വാനിധി പദ്ധതി നടപ്പാക്കി.
സ്ത്രീകളുടെ ആരോഗ്യം, ശുചിത്വം, ക്ഷേമം എന്നിവയ്ക്ക് മുന്‍ഗണന നല്കി. ടോയ്ലറ്റുകള്, സാനിറ്ററി പാഡുകള്‍, വാക്സിനേഷന്, പാചക വാതകം എന്നിവ ആ ദിശയിലുള്ള പ്രധാന നടപടികളായി. പാവപ്പെട്ടവര്‍ക്ക് കൈമാറിയ 4 കോടി വീടുകളില്‍ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുദ്ര, സുകന്യ സമൃദ്ധി യോജന എന്നീ പദ്ധതികള്‍ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിച്ചു. പുതിയ സാങ്കേതികവിദ്യകള്‍ ആദ്യം സ്ത്രീകളില്‍ എത്തുന്നുവെന്ന് തന്റെ സര്‍ക്കാര്‍ ഉറപ്പാക്കും.
യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന വിദേശ നിക്ഷേപങ്ങളെ ഭാരതം തുടര്‍ന്നും സ്വാഗതം ചെയ്യും.
രാജ്യത്തിന്റെ ഭാവിയുമായി കളിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. അവരെ ശിക്ഷിക്കാതെ വിടില്ല. രാജ്യത്തെ യുവാക്കള്‍ ഒരു തരത്തിലുള്ള സംശയത്തിനും വിധേയരാകാതിരിക്കാനും അവരുടെ കഴിവുകള്‍ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനും സര്‍ക്കാര്‍ മുഴുവന്‍ സംവിധാനത്തെയും ശക്തിപ്പെടുത്തും.
കഴിഞ്ഞ നാല് പതിറ്റാണ്ടിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങള്‍ വോട്ടുചെയ്യാന്‍ വന്‍തോതില്‍ എത്തി. ജമ്മു കശ്മീരിലെ ജനങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെയും അതിന്റെ ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അംഗീകരിച്ചു. ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ പോരാട്ടം അവസാന ഘട്ടത്തിലാണ്. അവശേഷിക്കുന്ന ഭീകര ശൃംഖലകളെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ കഠിനമായി പ്രയത്നിക്കുകയാണ്. ഈ പോരാട്ടത്തില്‍ കേന്ദ്ര ഭരണ പ്രദേശത്തെ ജനങ്ങള്‍ സഹായിക്കുകയും അവരെ നയിക്കുകയും ചെയ്യുന്നു.
രാജ്യത്തിന്റെ പുരോഗതിയുടെ കവാടമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ സമവായത്തോടെ അര്‍ത്ഥവത്തായ രീതിയില്‍ പരിഹരിക്കപ്പെടുന്നതിനാല്‍ മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ദീര്‍ഘകാല സ്വാധീനം ഉണ്ടാകും.
രാജ്യസഭ സംസ്ഥാനങ്ങളുടെ സഭയാണ്. അര്‍ദ്ധചാലക, ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖലയിലെ അടുത്ത വിപ്ലവത്തിന് ഇന്ത്യ വഴികാട്ടിയാകും. വികസനം, നല്ല ഭരണം, നയ രൂപീകരണം, തൊഴില്‍ സൃഷ്ടിക്കല്‍, വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍ എന്നിവയില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കും. ലോകം ഇന്ത്യയുടെ വാതിലില്‍ മുട്ടുമ്പോള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവസരമുണ്ടാകും. പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതിനാല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരം യുവാക്കളെ വളരെയധികം സഹായിക്കും.
മില്ലറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കാനും ആഗോള വിപണിയില്‍ അത് സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ്മാപ്പ് സൃഷ്ടിക്കാനും സംസ്ഥാനങ്ങള്‍ക്ക് സാധിക്കണം. ലോകത്തിലെ പോഷകാഹാര വിപണിയില്‍ മില്ലറ്റുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. പോഷകാഹാരക്കുറവുള്ള പ്രദേശങ്ങളില്‍ പ്രധാന ഭക്ഷണമായി അതിനെ മാറ്റാനും സാധിക്കും.
പഞ്ചായത്ത്, നഗരപാലിക, മഹാനഗര്‍ പാലിക, തഹസില്‍ദാര്‍, ജില്ലാ പരിഷത്ത് എന്നിങ്ങനെ എല്ലാ തലങ്ങളിലും അഴിമതിക്കെതിരായ പോരാട്ടം ഉയര്‍ത്തണം. സംസ്ഥാനങ്ങള്‍ ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കണം.
കാലാവസ്ഥാ വ്യതിയാനങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവയ്ക്കെതിരെ എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് പോരാടണം. എല്ലാവര്ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. രാഷ്ട്രീയ സന്നദ്ധതയിലൂടെ ഈ അടിസ്ഥാന ലക്ഷ്യങ്ങള്‍ കൈവരിക്കാനാകും. അതിനായി എല്ലാ സംസ്ഥാനങ്ങളും മുന്നിട്ടിറങ്ങുകയും സഹകരിക്കുകയും ചെയ്യണം.
നിലവിലെ നൂറ്റാണ്ട് ഭാരതത്തിന്റെ നൂറ്റാണ്ടാണ്. മുന്‍പ് പല അവസരങ്ങളും ഭാരതം നഷ്ടപ്പെടുത്തിയതിനാല്‍ സമാനമായ സ്ഥാനത്തുള്ള പല രാജ്യങ്ങളും വികസിച്ചു.
‘140 കോടി പൗരന്മാരുടെ ദൗത്യമാണ് വികസിത് ഭാരത്’. ഭാരതത്തിന്റെ സാധ്യതകളില്‍ നിക്ഷേപം നടത്താന്‍ ലോകം മുഴുവനും തയ്യാറാണ്. ആ അവസരം നാം മുതലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: