തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് നിറസാന്നിധ്യമായി നിൽക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. ഈയിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോഴും അത്തരം വിഷയങ്ങളൊന്നും ബാധിക്കില്ലെന്ന രീതിയിലാണ് തൃഷ തന്റെ ജോലികളിൽ വ്യാപൃതയാവുന്നത്. എന്നാൽ അതിനിടയിൽ വലിയൊരു കുറ്റാരോപണം തൃഷക്കെതിരെ വന്നിട്ടുണ്ട്. തമിഴ് നടൻ ശ്രീകാന്താണ് തൃഷക്കെതിരെ എത്തിയിരിക്കുന്നത്. താരത്തിന്റെ കുടുംബം തൃഷ നശിപ്പിക്കുന്നു എന്നാണ് ശ്രീകാന്ത് പറയുന്നത്. ഇതിന്റെ പേരിൽ ആരാധകരും ഞെട്ടലിലാണ്
ശ്രീകാന്തും തൃഷയും വളരെ നാളുകളായി സുഹൃത്തുക്കളാണ്. തമിഴിൽ മനസ്സെല്ലാം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ ശ്രീകാന്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു തൃഷ എന്റെ കുടുംബം നശിപ്പിക്കുന്നു എന്ന്. ശ്രീകാന്തിന്റെ ഭാര്യ വന്ദനയെ ഒരു ദിവസം തൃഷ ഫോൺ ചെയ്തു. എന്നിട്ട് പറഞ്ഞു ശ്രീകാന്ത് നല്ല വ്യക്തിയല്ല, അയാൾക്ക് ഇംഗ്ലീഷ് പോലും മര്യദക്ക് അറിയില്ല എന്നൊക്കെ. മാത്രമല്ല ശ്രീകാന്ത് അയാളുടെ നല്ല സുഹൃത്തിനെ വിവാഹം കഴിക്കാൻ ശ്രമിക്കുകയാണെന്നും തൃഷ പറഞ്ഞു
ഉടനെ ഈ കാര്യം വന്ദന ശ്രീകാന്തിനെ അറിയിച്ചു. എന്നാൽ പിന്നീടാണ് മനസിലായത് തൃഷ രണ്ട് പേരെയും പ്രാങ്ക് ചെയ്യുകയാണെന്ന്. ഇതിന്റെ ഭാഗമായാണ് ശ്രീകാന്ത് തൃഷക്കെതിരെ അത്തരമൊരു കുറ്റാരോപണം നടത്തിയത്. സത്യത്തിൽ അതൊരു തമാശ നിറഞ്ഞ സംസാരമായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.
തൃഷയും ശ്രീകാന്തും മനസ്സെല്ലാം എന്ന ചിത്രത്തിനു മുന്നേ ഒരുമിച്ച് ഫാഷൻ ഷോ ചെയ്തിട്ടുണ്ട്. “സിനിമയിൽ വരുന്നതിനു മുന്നേ എനിക്ക് തൃഷയെ അറിയാം. അവൾ സിനിമയിൽ വരണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് തൃഷയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അന്ന് അവൾ എങ്ങനെയായിരുന്നോ ഉണ്ടായിരുന്നത് അത് പോലെ തന്നെയാണ് ഇന്നും ഉള്ളത്. ഒരു മാറ്റവുമില്ല.” ഒരു അഭിമുഖത്തിനിടെ ശ്രീകാന്ത് പറഞ്ഞിരുന്നു.
2002ൽ പുറത്തിറങ്ങിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് നായിക വേഷത്തിൽ തൃഷ എത്തുന്നത്. അതിനു ശേഷം പിന്നീട് ചെയ്ത് എല്ലാ വേഷങ്ങളും നായികാ പ്രാധാന്യമുള്ളത് മാത്രം. ഇടക്ക് കൊടി എന്ന ചിത്രത്തിലൂടെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രവും ചെയ്തിരുന്നു. തമിഴിലും തെലുഗിലും ഒരുമിച്ച് റിലീസ് ചെയ്ത ബൈലിങ്ക്വൽ ചിത്രം എനക്ക് 20 ഉനക്ക് 18 എന്ന ചിത്രത്തിലൂടെ തെലുഗിലും തിളങ്ങി. പിന്നീട് വർഷം എന്ന ചിത്രത്തിലൂടെ തെലുഗിലെ ടോപ് നായികമാരിൽ ഒരാളായി. അതിനു ശേഷം മലയാളം , ഹിന്ദി, കന്നട എന്നീ ഭാഷകളിലും അഭിനയിച്ചു
റോജ കൂട്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് സിനിമയിലെത്തുന്നത്. അതിനു ശേഷം പാർത്ഥിപൻ കനവ്, ബോസ്, കനാകണ്ടേൻ, തുടങ്ങി നിരവധി ചിത്രങ്ങൾ ചെയ്തു. തമിഴിനു പുറമേ തെലുഗിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ശ്രീകാന്തും വന്ദനയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവർക്കും രണ്ട് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: