വാഷിങ്ടണ്‍: ഭാരതത്തിന്റെ വ്യവസായ നയങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ പ്രശംസ. നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഭാരതത്തിലുള്ളത്. അവര്‍ സുസ്ഥിര വളര്‍ച്ചയിലും വികസനത്തിലുമാണ് ഊന്നല്‍ നല്‍കുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യാവകാശങ്ങളും അന്തര്‍ദേശീയ കോര്‍പ്പറേഷനുകളും മറ്റ് ബിസിനസ് സംരംഭങ്ങളും എന്ന വിഷയത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഭാരതത്തിന്റെ മികവ് പരാമര്‍ശിക്കുന്നത്.
വന്‍കിട ബിസിനസുകള്‍ക്കുള്ള നിര്‍ബന്ധിത ചട്ടക്കൂടായ ബിസിനസ് റെസ്പോണ്സിബിലിറ്റി ആന്‍ഡ് സസ്റ്റൈനബിലിറ്റി റിപ്പോര്ട്ടിങ്ങിനെപ്പറ്റി (ബിആര്‍എസ്ആര്‍) യുഎന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങളെ മാനിച്ചും പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുമാണ് ഭാരതത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ഓരോ ബിസിനസും തുടങ്ങുന്നതെന്നത് ഏറെ അഭിനന്ദാര്‍ഹമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിആര്‍എസ്ആര്‍ സംരംഭത്തിന് ലഭിച്ച അംഗീകാരത്തിന് ഭാരതം കൃതജ്ഞത അറിയിച്ചു. മനുഷ്യാവകാശ തത്വങ്ങള്‍ പാലിക്കുന്നതില്‍ കോര്‍പ്പറേഷനുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ടെന്ന് ഭാരത നയതന്ത്രജ്ഞന് സുമന് സോങ്കര്‍ പറഞ്ഞു. പണമയയ്ക്കാനുള്ള ചെലവ് കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് യുഎന്നിന്റെ വര്‍ക്കിങ് ഗ്രൂപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പണമയയ്ക്കല്‍ ചെലവ് കുറയ്ക്കുന്നത് ദരിദ്രര്‍ക്ക് ഗണ്യമായ സാമ്പത്തിക സ്രോതസുകള്‍ ലഭ്യമാക്കാനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അനൗപചാരിക സാമ്പത്തിക ഇടപാടുകള്‍ തടയാനും സഹായിക്കുമെന്നും സോങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: