Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

നിസ്സഹായന്‍

എമ്മെസ്byഎമ്മെസ്
Jun 30, 2024, 04:50 am IST
inArticle

പറ്റിക്കാനാണേലും ഇങ്ങനൊന്നും പറയരുതെന്ന് പറയണം സാറേ… എന്ന മുഖഭാവത്തിലാണ് പതിനെട്ടാം ലോക്‌സയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പിന്റെ അന്തിമ മുഹൂര്‍ത്തങ്ങളില്‍ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ കണ്ടതെന്ന് കണ്ടവര്‍ പലരും പറയുന്നു. കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലുമായി പുത്തന്‍കൂറ്റ് ഹൈക്കമാന്‍ഡ് വേണുസാറ് ഒപ്പം നിന്നിട്ടും മുഖത്ത് വിരിഞ്ഞ നിസ്സഹായന്റെ ഭാവം മറയ്‌ക്കാന്‍ സുരേഷിനായില്ല എന്നത് വാസ്തവമാണ്.

ഭരണഘടനയ്‌ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കാനിറങ്ങിയ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ വല്ലാത്ത ആവേശത്തിലാണ്. 542 അംഗ ലോക്‌സഭയില്‍ 99 എംപിമാരെ കിട്ടിയതിന്റെ അതിരില്ലാത്ത ആഘോഷം ഒരുവശത്ത്. പത്ത് കൊല്ലത്തിനിപ്പുറം പ്രതിപക്ഷനേതാവായിട്ടെങ്കിലും നാലാള് കേട്ടാല്‍ കൊള്ളാവുന്ന ഒരു പദവിയില്‍ രാഹുല്‍ എത്തിയതിന്റെ ആക്രാന്തം മറുഭാഗത്ത്. സത്യപ്രതിജ്ഞ ചെയ്യാന്‍ തന്നെ എല്ലാവരും എത്തിയത് ഭരണഘടനയുടെ ചെറുപതിപ്പുമായാണ്. പ്രതിജ്ഞാവാചകം ചൊല്ലിക്കഴിഞ്ഞപ്പോള്‍ ജയ് സംവിധാന്‍ എന്ന മുദ്രാവാക്യവും. ആകെ മൊത്തം ആദര്‍ശഭരിതമായിരുന്നു അന്തരീക്ഷം. അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനത്തിലാണ് ഇന്ദിരയുടെ മരുമകളും കൊച്ചുമോനും ഒക്കെക്കൂടി ഈ പ്രഹസന നാടകം കളിച്ചതെന്നാണ് കോമഡി.

അതിനൊക്കെ പുറമെയാണ് കൊടിക്കുന്നിലിനെ ചട്ടുകമാക്കി ഇളക്കിയത്. പാവത്തിന് പക്ഷേ ഇപ്പോഴും രാഹുല്‍ജിയും വേണുസാറും ഒക്കെക്കൂടി എന്താണ് ചെയ്തതെന്ന് മനസിലായിട്ടുണ്ടോ എന്ന് സംശയമുണ്ട്.

മോദി പ്രധാനമന്ത്രിയായതിന് ശേഷം, എംപിയാവുക എന്നത് അത്ര സുഖം പരിപാടിയായിട്ട് സുരേഷിന് തോന്നിയിട്ടില്ല. മുന്‍പ് പല തവണയും ഇനി കേരളത്തില്‍ നില്‍ക്കുകയാണെന്ന് സുരേഷ് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ജാതിയുടെ പേരിലാണ് കളിയത്രയും. അതും സംഘടിപ്പിച്ചതാണെന്ന ആരോപണം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. കെപിസിസി പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോഴും സുരേഷ് തന്റെ ജാതിയെക്കുറിച്ച് ബോധവാനാകും. ഒരു പട്ടികജാതിക്കാരന്‍ പ്രസിഡന്റാകാന്‍ യോഗ്യതയുണ്ടെന്ന് ആദ്യമേ എറിയും. വേണുസാറിന്റെ ഹൈക്കമാന്‍ഡ് പേര് വെട്ടും. വര്‍ക്കിങ് ഏരിയയില്‍ ഇരുന്നാല്‍ മതിയെന്ന് പറയും. അതുകഴിഞ്ഞ് പത്രസമ്മേളനത്തില്‍ മൈക്കിന് മുന്നില്‍ ജാതി അവഗണനയെക്കുറിച്ച് ആത്മഗതം ചൊല്ലി നെടുവീര്‍പ്പിടും.

പാര്‍ലമെന്റിലെ സീനിയറാണെന്നും പ്രോടെം സ്പീക്കറായി വിളിക്കേണ്ടത് സുരേഷിനെയാണെന്നും പറഞ്ഞ് വേണുസാറും കൂട്ടരും അദ്ദേഹത്തെ ഇളക്കിയതാണ് ഒടുവിലത്തെ സംഭവം. സീനിയറായതുകൊണ്ട് പ്രോടെം സ്പീക്കറാക്കണം, അതാണ് കീഴ്‌വഴക്കം എന്ന് പറഞ്ഞാല്‍ പിന്നെയും ഒരു സുഖമുണ്ട്. അവിടെയും കേട്ട പാതി കേള്‍ക്കാത്ത പാതി സുരേഷ് കിട്ടിയ ജാതിയെടുത്ത് വീശി. പട്ടികജാതിക്കാരനായതുകൊണ്ട് മോദി സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് വലിയ വായില്‍ നിലവിളിച്ചു. ചെങ്കോലിന്റെ അകമ്പടിയില്‍ പാര്‍ലമെന്റിന്റെയാകെ അഭിവാദ്യം സ്വീകരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രസംഗിച്ച പാര്‍ലമെന്റ് കെട്ടിടത്തിന്റെ വെളിമ്പറമ്പില്‍ വന്നിരുന്ന് ജാതി അവഗണനയെക്കുറിച്ച് ഉച്ചത്തില്‍ ആത്മഗതം ചെയ്യുകയും നെടുവീര്‍പ്പിടുകയും ചെയ്തു. പതിവുപോലെ വേണുസാര്‍ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും ആശ്വസിപ്പിച്ചു.

പ്രതിപക്ഷത്തിന് അവകാശപ്പെട്ടതാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നും നമുക്ക് അത് ചോദിക്കാമെന്നും മോദി അതും തന്നില്ലെങ്കില്‍ സുരേഷിനെ സ്പീക്കറാക്കിത്തരാമെന്നും രാഹുല്‍ജിയും വേണുസാറും പറഞ്ഞത് കേട്ടാണ് പാവം അടുത്ത കളിക്കിറങ്ങിയത്. കേരളത്തിലെ കുറേ മാധ്യമങ്ങള്‍ കൂടി ഒപ്പം നിന്നപ്പോള്‍ പഴയ ചരിത്രം ഒന്ന് ചികഞ്ഞുപോലും നോക്കാതെ ആ എല്‍എല്‍ബിക്കാരന്‍ എംപി പിന്നെയും മോഹക്കൊട്ടാരം കെട്ടി. രാഹുല്‍ജിയുടെ അപ്പനപ്പൂപ്പന്മാരുടെ കാലത്ത് പ്രതിപക്ഷത്തിനായിരുന്നോ ഡെപ്യൂട്ടി സ്പീക്കര്‍ പദവി എന്ന മറുചോദ്യം ചോദിക്കാനുള്ള ബോധം പോലും അപ്പോള്‍ കുന്നത്ത് കൊടിപാറിക്കുന്നത് സ്വപ്‌നം കണ്ടിരുന്ന സുരേഷിന് ഉണ്ടായില്ല എന്നതാണ് വാസ്തവം, 1951 മുതല്‍ 1969 വരെയും കോണ്‍ഗ്രസുകാരന്‍ തന്നെയായിരുന്നു ആ പദവിയില്‍. എം. അനന്തശയനം അയ്യങ്കാര്‍, ഹുക്കം സിങ്, എസ്.വി. കൃഷ്ണമൂര്‍ത്തി റാവു, ആര്‍.കെ. ഖാദില്‍ക്കര്‍ എന്നിവര്‍. രാഹുലിന്റെ മുത്തശ്ശി ഇന്ദിരയും പിന്നീട് അച്ഛന്‍ രാജീവും പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭരണമുന്നണിയില്‍പ്പെട്ടവരായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ 1980 മുതല്‍ 84 വരെ ഡിഎംകെയിലെ ജി. ലക്ഷ്മണനും 89 വരെ അണ്ണാ ഡിഎംകെയിലെ തമ്പിദുരൈയും. അടുത്ത ടേമില്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായ ശിവരാജ് പാട്ടീല്‍ ഡെപ്യൂട്ടി സ്പീക്കറായി. അപ്പോള്‍പ്പിന്നെ കൊടിക്കുന്നിലിനെ സ്വപ്‌നം കാണിക്കാന്‍ ഇവരിങ്ങനെ കള്ളക്കഥ പറഞ്ഞതെന്തിനാണെന്നാണ് മനസിലാകാത്തത്.

സ്പീക്കറാക്കാമെന്ന് പറഞ്ഞ് കൊടിക്കുന്നിലിനെ മത്സരിപ്പിച്ചു. അതുപോരാഞ്ഞ് എന്‍ഡിഎ നെടുകെ പിളരുമെന്നും കൊടിക്കുന്നില്‍ സ്പീക്കറാകുമെന്നും പറഞ്ഞ് മോഹിപ്പിച്ചു. മമത വട്ടമുടക്കിയിട്ടും സ്വപ്‌നം വിതച്ച് നൂറ് മേനി വിളവിനായി സുരേഷ് കാത്തിരുന്നു. തരൂര്‍ജിയടക്കം തനിക്ക് വോട്ട് ചെയ്യേണ്ട അഞ്ച് പേര്‍ സത്യപ്രതിജ്ഞ പോലും ചെയ്യാതെ മുങ്ങിയിട്ടും മനോരാജ്യത്തില്‍ കെട്ടിയ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങാന്‍ കൊടിക്കുന്നില്‍ കൂട്ടാക്കിയില്ല. മുഹൂര്‍ത്തം അടുത്തപ്പോള്‍ സാറും ജിയും മൗനം. വോട്ടെടുപ്പ് ആവശ്യപ്പെടാന്‍ പോലും ആരുമുണ്ടായില്ല. കൊടിക്കുന്നില്‍ വീണ്ടും ആത്മഗതത്തിലേക്ക് മടങ്ങി. ജി പ്രതിപക്ഷ നേതാവായി. പ്രധാനമന്ത്രിക്ക് കൈ കൊടുക്കുന്നു. അദ്ദേഹത്തോടൊപ്പം സ്പീക്കര്‍ ഓം ബിര്‍ളയെ അഭിനന്ദിക്കുന്നു. സംവിധാന്‍ പൊക്കിപ്പിടിക്കുന്നു. സുരേഷിന് ആത്മഗതവും വേണുസാറിന്റെ കെട്ടിപ്പിടിത്തവും മിച്ചം. പിന്നെ ആകെയുള്ള ഒരാശ്വാസം ഇതൊന്നും ഒരു കളിയാക്കലായേ സുരേഷിന് മനസിലാകില്ല എന്നതാണ്.

Tags: congress18th loksabhaKodikkunnil Suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.